27 April Saturday

കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷയ്‌ക്ക്‌ 16 മുതല്‍ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Mar 5, 2020


തിരുവനന്തപുരം
രാജ്യത്തെ 15 കേന്ദ്ര സർവകലാശാലകൾ, നാല് സംസ്ഥാന സർവകലാശാലകൾ, ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ 2020  ഇന്റഗ്രേറ്റഡ്/യുജി, പിജി, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള   സെൻട്രൽ യൂണിവേഴ്‌സിറ്റി പൊതുപ്രവേശനപരീക്ഷ (സിയുസി ടി–- -2020) മെയ്‌ 23 നും 24 നും  നടക്കും. അപേക്ഷ www.cucetexam.in വഴി   16 മുതൽ ഏപ്രിൽ 11 വരെ നൽകാം.  ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക്‌ -800 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗത്തിന്‌ -350 രൂപ. ഭിന്നശേഷിവിഭാഗത്തിന്‌  അപേക്ഷാഫീസ്‌ ഇല്ല.   മൂന്ന്‌ സർവകലാശാലകളിലെ മൂന്ന്‌ പ്രോഗ്രാമുകൾക്കാണ്‌ ഈ ഫീസ്‌ ബാധകം. അധിക ഫീസടച്ച് കൂടുതൽ സർവകലാശാലകളിലെ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.

കേരളത്തിൽ കാസർകോട്‌ പെരിയ കേന്ദ്ര സർവകലാശാലയിൽ പിഎച്ച്‌ഡി അടക്കം 51  പ്രോഗ്രാമുകളാണുള്ളത്‌. ബിഎ ഇന്റർനാഷണൽ റിലേഷൻസ്‌ മാത്രമാണ്‌ ബിരുദ പ്രോഗ്രാം. 63 സീറ്റുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top