24 April Wednesday

കീം 2020: എൻആർഐ സീറ്റ്‌ പ്രവേശന വ്യവസ്ഥകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 5, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ പ്രൊഫഷണൽ കോഴ്‌സുകളിൽ എൻആർഐ ക്വാട്ട സീറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവർ വിജ്‌ഞാപനത്തിലെ വ്യവസ്ഥകൾ പൂർണമായും മനസ്സിലാക്കണം.

എൻആർഐ ക്വാട്ട  പ്രവേശനത്തിന് വിദേശത്ത്‌ ഏതൊക്കെ ബന്ധങ്ങളിൽപെട്ടവർക്ക്‌ അപേക്ഷിക്കാമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ /അമ്മ /സഹോദരൻ അല്ലെങ്കിൽ സഹോദരി (മാതാപിതാക്കളുടെ സഹോദരീ സഹോദരൻമാരുടെ മകൻ /മകൾ ഉൾപ്പെടെ)/ ഭർത്താവ് /ഭാര്യ/ അച്ഛന്റെയോ അമ്മയുടെയോ സഹോദരീ സഹോദരൻമാർ (അച്ഛ ന്റെയോ അമ്മയുടെയോ മാതാപിതാക്കളുടെ സഹോദരീ സഹോദരൻമാരുടെ മകൻ/ മകൾ ഉൾപ്പെടെ)/ അർധസഹോദരൻ/ അർധ സഹോദരിയെ ദത്തെടുത്ത അച്ഛൻ അല്ലെങ്കിൽ ദത്തെടുത്ത് അമ്മയുടെ ആശ്രിതരായിരിക്കണം.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ  എൻആർഐ ക്വാട്ട സീറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന മേൽനോട്ട സമിതി  നിർദേശിച്ച രേഖകൾ പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈനായി സമർപ്പിക്കണം

രേഖകൾ
എംബസി സാക്ഷ്യപ്പെടുത്തിയ സ്‌പോൺസറുടെ പാസ്പോർട്ടിന്റെ കോപ്പി, വിസ/ഗ്രീൻകാർഡ്/ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. ഇതിൽ സ്‌പോൺസറുടെ ജോലി സംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കണം. വിസയുടെ കാലാവധി  2020 ആഗസ്‌ത്‌ 31 വരെ നിർബന്ധമായും ഉണ്ടായിരിക്കണം.

പാസ്പോർട്ടിന്റെ കോപ്പി, വിസ/ഗ്രീൻകാർഡ്/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) / എന്നിവയിൽ തൊഴിൽ രേഖപ്പെടുത്താത്ത പക്ഷം എംബസി സാക്ഷ്യപ്പെടുത്തിയ സ്‌പോൺസറുടെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. സ്‌പോൺസറും വിദ്യാർഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് (ബന്ധം വിശദമാക്കിയിരിക്കണം). സ്‌പോൺസർ അച്ഛൻ /അമ്മ ആണെങ്കിൽ അപേക്ഷകന്റെയും സ്‌പോൺസറുടെയും പേരുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ രേഖകൾ മതിയാകും

വിദ്യാർഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും (ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് ഉൾപ്പെടെ) വഹിക്കാമെന്നുള്ള സ്‌പോൺസറുടെ സമ്മതപത്രം 200 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒരു നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്‌പോൺസർ ഒരു ഇന്ത്യൻ പൗരൻ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ/പേഴ്സൺ ഓഫ്‌ ഇന്ത്യൻ ഒറിജിൻ എന്ന് തെളിയിക്കുന്ന രേഖ. -

ന്യൂനപക്ഷ സമുദായ ക്വാട്ട പ്രവേശനം
കേരളത്തിലെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ എൻജിനിയറിങ്‌/ആർക്കിടെക്ചർ ഫാർമസി/ എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിൽ ന്യൂനപക്ഷ സമുദായ ക്വാട്ട (ക്രിസ്ത്യൻ /മുസ്ലിം) സീറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വില്ലേജ് ഓഫീസറിൽനിന്ന്‌ അവരവരുടെ സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്‌‌ലോഡ്‌ ചെയ്യണം.  സമർപ്പിക്കേണ്ട വിവരങ്ങളും രേഖകളും ഓൺലൈനായി അപ്‌‌ലോഡ്‌ ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top