19 April Friday

നീറ്റ് എഴുതാന്‍ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2017

ന്യൂഡല്‍ഹി > എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഏകീകൃത പൊതുപരീക്ഷ (നീറ്റ്) എഴുതുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. പരമാവധി മൂന്നു പ്രാവശ്യം മാത്രമേ ഒരാള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ. 25 വയസ്സാണ് പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി. മെഡിക്കല്‍, ഡെന്റല്‍ കൌണ്‍സിലുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയ്ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

  ഈ സാഹചര്യത്തില്‍ മുമ്പ് നടന്ന നീറ്റ് പരീക്ഷകളെ ഒഴിവാക്കി 2017 മെയ് ഏഴിന് നടക്കുന്ന പരീക്ഷ ആദ്യ അവസരമായി കണക്കാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പ് നടന്ന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ നേരത്തെ അപേക്ഷ തിരസ്കരിക്കപ്പെട്ടവര്‍ക്കും പുതിയ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ പരീക്ഷ എഴുതാനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top