25 April Thursday

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം ത്രിവത്സര ഡിപ്ളോമ

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2016

ന്യൂഡല്‍ഹിയില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍,  ഡ്രമാറ്റിക് ആര്‍ട്സില്‍ ത്രിവത്സര റസിഡന്‍ഷ്യല്‍ ഡിപ്ളോമ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം.

സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. കുറഞ്ഞത് ആറ് നാടക സംരംഭങ്ങളിലെങ്കിലും  പങ്കെടുത്തവരാകണം. ഹിന്ദിയിലും ഇംഗ്ളീഷിലും പ്രായോഗിക പരിജ്ഞാനവും വേണം.  

2016 ജൂലൈ ഒന്നിന് 20–30 വയസാണ് പ്രായപരിധി. എസ്സി/എസ്ടിക്ക് ഉയര്‍ന്ന പ്രായത്തില്‍ അഞ്ചുവര്‍ഷ ഇളവ്.

ന്യൂഡല്‍ഹി, ബംഗളൂരു, മുംബയ്, ഗുവഹാത്തി, കൊല്‍ക്കത്ത, ലക്നൊ, ഛന്ദിഗഡ്, ഭോപാല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന അഭിരുചി പരിശോധനയുടെയും തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന നാടകശില്‍പശാലയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

 www.nsd.gov.in വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡു ചെയ്ത അപേക്ഷാഫോറം പൂരിപ്പിച്ച് 150 രൂപയുടെ ഡിഡി സഹിതം അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ മെയ് 30വരെ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top