16 April Tuesday

ഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു; ജെഇഇ ഇന്നേ തുടങ്ങൂ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019


തിരുവനന്തപുരം
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്–- 2020-  ) രജിസ്‌ട്രേഷൻ  ഒരു ദിവസം നേരത്തെ തിങ്കളാഴ്‌ച ആരംഭിച്ചു. അതേ സമയം ദേശീയ എൻജിനിയറിങ്‌ പ്രവേശന പരീക്ഷയായ ജെഇഇ രജിസ്‌ട്രേഷൻ തിങ്കളാഴ്‌ച തുടങ്ങുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ചൊവ്വാഴ്‌ചയേ ആരംഭിക്കൂ.

ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒൻപത് തീയതികളിലാണ്‌   25 വിഷയങ്ങളിൽ ഗേറ്റിന്‌ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ  24 വരെ gate.iitd.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്നിന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. മാർച്ച് 16-ന് ഫലം പ്രഖ്യാപിക്കും. എസ് സി., എസ് ടി., വനിതാ, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് 750 രൂപയും മറ്റുള്ളവർക്ക് 1500 രൂപയുമാണ് പരീക്ഷാ ഫീസ്. ഫലം പ്രഖ്യാപിച്ച് മൂന്ന് വർഷത്തേക്കാണ് ഗേറ്റ് സ്‌കോർ  പരിഗണിക്കുക.

നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന  ജെഇഇ അപേക്ഷ ചൊവ്വാഴ്‌ച മുതലേ സ്വീകരിക്കൂവെന്ന്‌ സീനിയർ കൺസൾട്ടന്റ്‌ എച്ച്‌ സി ഗുപ്‌ത അറിയിച്ചു.  വിശദ  www.jeemain.nic.in  വെബ്‌സൈറ്റിൽ ചൊവ്വാഴ്‌ച മുതൽ രജിസ്‌റ്റർ ചെയ്യാം.  2020 ജനുവരി എട്ട്‌ മുതൽ 12 വരെ നടക്കുന്ന ആദ്യഘട്ട പരീക്ഷക്കുള്ള രജിസ്‌ട്രേഷനാണ്‌  ഇന്നാരംഭിക്കുന്നത്‌. 2020 ജനുവരി സെഷനിൽ എഴുതി സ്‌കോർ കുറവെന്നു കണ്ടാൽ  ഏപ്രിലിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയും എഴുതാം. മികച്ച സ്‌കോർ ജെഇഇ അഡ്വാൻസിന്‌ പരിഗണിക്കും. രജിസ്‌ട്രേഷനുള്ള  വിശദവിരങ്ങളും, ഫീസ്‌ഘടനയും വിജ്‌ഞാപനത്തിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top