20 April Saturday

എംബിബിഎസ്‌ തൽസമയ പ്രവേശനം; കൗൺസിലിങ് 7നും 8നും കാര്യവട്ടത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019


തിരുവനന്തപുരം
രണ്ടാംഘട്ട അലോട്ട്‌മെന്റിനുശേഷം ഒഴിവുവരുന്ന എം ബി ബിഎസ് സീറ്റുകളിലേയ്ക്ക്  തൽസമയ പ്രവേശനത്തിനുള്ള മോപ്‌ അപ്‌ കൗൺസലിംഗ് ഏഴ്‌, എട്ട്‌ തീയതികളിൽ തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. മുൻ വർഷങ്ങളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ പഴയ ഓഡിറ്റോയത്തിലായിരുന്നു തൽസമയ പ്രവേശന നടപടികൾ നടത്തിയിരുന്നത്‌. എന്നാൽ ഇവിടെ ആയിരത്തിലേറെ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ അസൗകര്യങ്ങൾ  ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചതിനെ തുടർന്നാണ്‌ കാര്യവട്ടത്തേക്ക്‌ മാറ്റിയത്‌. ഏഴിന്‌ രാവിലെ പത്തിന്‌ മോപ്-അപ്പ് കൗൺസലിംഗ് ആരംഭിക്കും.  പൂർത്തിയായില്ലെങ്കിൽ എട്ടിനും തുടരും. സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു. മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. ബി ഡി എസ് കോഴ്‌സിലേയ്ക്കുള്ള തൽസമയ പ്രവേശന നടപടികൾ പിന്നീട്‌ നടത്തും.

പ്രവേശന പരീക്ഷാ കമീഷണറുടെ അലോട്ട്‌മെന്റ് പ്രകാരം ഏതെങ്കിലും കോഴ്‌സിലോ  കോളേജിലോ പ്രവേശനം നേടിയ വിദ്യാർഥികൾ അതത്‌ കോളേജിൽ നിന്നുള്ള എൻ ഒ സി, രേഖകളുടെ പൊസഷൻ സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. മോപ്-അപ്പ് കൗൺസലിംഗിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള വിശദമായ നിർദേശങ്ങളടങ്ങിയ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 04712332123, 2339101, 2339102, 2339103, 2339104
 

ഇഡബ്ല്യുഎസ്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം
അധിക (എം ബി ബി എസ്) സീറ്റുകളിലേക്ക് സംവരണാനുകൂല്യമില്ലാത്ത - വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ (ഇഡബ്ല്യുഎസ്‌) ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471-2332123, 2339101, 2339102, 2339103 & 2339104 (10 am- 5pm)

അഗ്രികൾച്ചർ അസിസ്റ്റന്റ്‌   ക്വാട്ടാ സീറ്റ് -റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം
ബി എസ് സി അഗ്രികൾച്ചർ കോഴ്‌സിന് അഗ്രികൾ ച്ചർ അസിസ്റ്റന്റുമാർക്ക്‌ സംവരണം ചെയ്‌ത ക്വാട്ടാ സീറ്റിലേയ്ക്ക് കാർഷിക സർവകലാശാല തയ്യാറാക്കി നൽകിയ റാങ്ക് ലിസ്റ്റ് പ്രവേശന   കമീഷണർ പ്രസിദ്ധീകരിച്ചു.  www.cee.kerala.gov.in  വെബ് സൈറ്റിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top