17 September Wednesday

എംജി ബിരുദ ഏകജാലക പ്രവേശനം: സംവരണ സീറ്റുകളില്‍ പ്രവേശനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2017

കോട്ടയം > സ്പോര്‍ട്സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം ശനിയാഴ്ച അതാത് കോളേജുകളില്‍ നടത്തും. പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളേജ് അധികൃതര്‍ ഞായറാഴ്ച വൈകിട്ട് അഞ്ചിനു മുന്‍പ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

മാനേജ്മെന്റ്/കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശന നടപടികള്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ച് മാത്രമേ നടത്തുവാന്‍ പാടുള്ളൂ. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്കു ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പ്രവേശന ദിവസം തന്നെ ഫീസ് അടയ്ക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top