23 April Tuesday

എംജി: ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2016

കോട്ടയം > എംജി സര്‍വ്വകലാശാല യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്റെ കാഞ്ഞിരപ്പള്ളി, കുമളി, മൂവാറ്റുപുഴ, ഇലന്തൂര്‍, വൈക്കം, തൊടുപുഴ, ഈരാറ്റുപേട്ട, പായിപ്പാട്, തോട്ടയ്ക്കാട്, തൃപ്പൂണിത്തുറ, കുടമാളൂര്‍, നെടുങ്കണ്ടം കേന്ദ്രങ്ങളില്‍ 2016–18 അധ്യയന വര്‍ഷത്തെ ദ്വിവല്‍സര ബിഎഡ് പ്രോഗ്രാമിന് ജൂണ്‍ 13 വരെ അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെയുള്ള (സിജിപിഎ 2 – ഓപ്പണ്‍ കോഴ്സ് ഒഴികെയുള്ള പാര്‍ട്ട് മൂന്ന് വിഷയങ്ങള്‍ക്ക്) ആര്‍ട്സ്/സയന്‍സ് ബിരുദമാണ് യോഗ്യത. 50 ശതമാനം മാര്‍ക്കോടെ (സിബിപിഎ 2) എംകോം ബിരുദമുള്ളവര്‍ക്ക് കൊമേഴ്സ് ബിഎഡിന് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും ംംം.ാഴൌ.മര.ശി എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ അതത് കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top