26 April Friday

വെറ്ററിനറി സര്‍വകലാശാലയില്‍ നൂതന കോഴ്സുകള്‍

ഡോ. ടി പി സേതുമാധവന്‍Updated: Thursday Jun 2, 2016

വെറ്ററിനറി സര്‍വകലാശാല ബിരുദാനന്തര എംവിഎസ്സി, എം എസ്സി, പിഎച്ച്ഡി, ഡിപ്ളോമ, വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയമാണിത്.
വെറ്ററിനറി, ഡെയ്റിസയന്‍സ്  മേഖലയിലെ  ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് പുറമെ അനിമല്‍ ബയോടെക്നോളജി, ക്വാളിറ്റികണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്ട്രി, ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, അപ്ളൈഡ് മൈക്രോബയോളജി, വന്യജീവി പഠനം, ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ എംഎസ്സി കോഴ്സുകള്‍ക്കും അപേക്ഷിക്കാം. 
എംഎസ്സി കോഴ്സുകള്‍ക്ക്, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, മൈക്രോബയോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി, ഫുഡ്സയന്‍സ്, ഡെയ്റി ടെക്നോളജി, സുവോളജി, ബോട്ടണി, ബയോടെക്നോളജി ബിരുദധാരികള്‍ക്ക്  അപേക്ഷിക്കാം. ബയോസ്റ്റാറ്റിസ്റ്റിക്സിന്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, എന്‍ജിനിയറിങ്, സയന്‍സ് ബിരുദധാരികള്‍ക്കും പ്ളസ്ടുവിന് മാത്തമാറ്റിക്സ് പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

ബിരുദ കോഴ്സ്: വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ പാലക്കാട് തിരുവാഴാംകുന്നിലെ പൌള്‍ട്രി  സയന്‍സ് കോളേജില്‍ പൌള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ മൂന്നു വര്‍ഷ ബിഎസ്സി പ്രോഗ്രാം.

ഡിപ്ളോമ കോഴ്സ്: ഡയറി സയന്‍സില്‍ രണ്ടു വര്‍ഷ ഡിപ്ളോമ, പൌള്‍ട്രി  പ്രൊഡക്ഷന്‍, ലാബോറട്ടറി സാങ്കേതിക വിദ്യ എന്നിവയില്‍ ഒരു വര്‍ഷത്തെ ഡിപ്ളോമ  പ്രോഗ്രാം എന്നിവയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജീവശാസ്ത്രം പാഠ്യ വിഷയമായി പ്ളസ്ടു, വിഎച്ച്എസ്സി പാസായവര്‍ക്ക് അപേക്ഷിക്കാം.

വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍:     വിദൂര വിദ്യാഭ്യാസ കോഴ്സുകളായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ലൈവ്സ്റ്റോക്ക്, അഗ്രി എന്റര്‍പ്രണര്‍ഷിപ്പ്, ഫുഡ്സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി മാനേജ്മെന്റ്, എത്നോഫാര്‍മക്കോളജി, വണ്‍ ഹെല്‍ത്ത്, ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് മാനേജ്മെന്റ്, ടോക്സികോളജിക് പാത്തോളജി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, തെറാപ്യൂട്ടിക് മാനേജ്മെന്റ് ഓഫ് ഇന്‍ഫക്ടിയസ് ഡിസീസ് ഓഫ് പെറ്റ് ആനിമല്‍സ് ആന്‍ഡ് ബേര്‍ഡ്സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഈ കോഴ്സുകളില്‍ വെറ്ററിനറി ബിരുദധാരിയ്ക്കും, മറ്റു അനുബന്ധ ബിരുദധാരികള്‍ക്കും (ചില കോഴ്സുകള്‍ മാത്രം) അപേക്ഷിക്കാവുന്നതാണ്.

എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയവര്‍ക്ക്  സംയോജിത കൃഷി/ ഇന്റഗ്രേറ്റഡ് ഫാമിങ് ഡിപ്ളോമയ്ക്ക് അപേക്ഷിക്കാം.  ബിരുദധാരികള്‍ക്ക് പിജി സര്‍ട്ടിഫിക്കേറ്റ് ഇന്‍ ഫാം ജേര്‍ണലിസത്തിന് അപേക്ഷിക്കാം.  വെറ്ററിനറി ബിരുദധാരികള്‍ക്ക് വണ്‍ ഹെല്‍ത്ത്, ഹോമിയോപ്പതി എന്നിവയിലള്ള ആറുമാസ  സര്‍ട്ടഫിക്കറ്റ്  കോഴ്സിന് അപക്ഷിക്കാം. ടെക്നോളജി എനേബിള്‍ഡ് കോഴ്സിന് ഓണ്‍ലൈന്‍ വഴി കോണ്‍ടാക്ട്  ക്ളാസിലിരിക്കാം.  

  കൂടാതെ ആറുമാസ ആനിമല്‍ ഹാന്‍ഡ്ലിങ്, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍, ഹിസ്റ്റോളജിക്കല്‍ ആന്‍ഡ് മ്യൂസിയം ടെക്നിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുള്‍ക്ക് യഥാക്രമം ഏഴാം ക്ളാസ്, എസ്എസ്എല്‍സി,  പ്ളസ്ടു/വിഎച്ച്എസ്സി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
 എസ്എസ്എല്‍സി പാസായവര്‍ക്ക് വിദൂരവിദ്യാഭ്യാസ പ്രോഗ്രാംമോഡില്‍ ഡയറിഎന്റര്‍പ്രണര്‍ഷിപ്/പൌള്‍ട്രി എന്റര്‍പ്രണര്‍ഷിപ് എന്നിവയില്‍ ഒരുവര്‍ഷ ഡിപ്ളോമയും ബിരുദധാരികള്‍ക്ക്  ബിരുദാനന്തര ഡിപ്ളോമ പ്രോഗ്രാമുകളുമുണ്ട്.
 
പിഎച്ച്ഡി  ഇന്‍ ബയോ സയന്‍സ്:       വെറ്ററിനറി സര്‍വകലാശാല വെറ്ററിനറി അനുബന്ധ വിഷയങ്ങള്‍ക്ക് പുറമെ ആറ് ജൈവശാസ്ത്ര കോഴ്സുകളില്‍ ഡോക്ടറല്‍ പഠനത്തിന് അപേക്ഷ ക്ഷണിച്ചു.

ഹിസ്റ്റോളജി, ഡെവലപ്മെന്റല്‍ അനാട്ടമി, മോളിക്കുളാര്‍ ബയോളജി, ക്ളിനിക്കല്‍ ബയോ കെമിസ്ട്രി, മോളിക്യുളാര്‍ ജെനറ്റിക്സ്, ലൈവ്സ്റ്റോക്ക് പ്രൊഡക്ട്സ്, ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് വാക്സിനോളജി, അനിമല്‍ സയന്‍സ് എന്നിവയിലാണ് 10 വീതം ഡോക്ടറല്‍ സീറ്റുകളുള്ളത്. സര്‍വകലാശാല അധ്യാപകര്‍, യുജിസി/സിഎസ്ഐആര്‍/ഐസിഎആര്‍ ഫെല്ലോഷിപ്പ് ലഭിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

വെറ്ററിനറി സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് അപേക്ഷഓണ്‍ലൈനാ www.kvasu.ac.in ലൂടെ  അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ജൂണ്‍ 25. പിഎച്ച്ഡി ജൂലൈ 22. വിദൂരവിദ്യാഭാസ കോഴ്സുകള്‍ക്ക് ഒക്ടോബര്‍ 14.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04936–209266.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top