27 April Saturday

എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റ് 25നകം

സ്വന്തം ലേഖകന്‍Updated: Thursday Jun 2, 2016

തിരുവനന്തപുരം > എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് 25 നകം പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന കമീഷണറേറ്റ് അറിയിച്ചു. എന്‍ജിനിയറിങ് കോഴ്സുകളിലേക്ക് എല്ലാ വര്‍ഷവും ജൂണ്‍ 30ന് മുമ്പായി ആദ്യഘട്ട അലോട്ട്മെന്റ് നടത്തണമെന്ന് സുപ്രീംകോടതി വിധി നിലവിലുള്ളതിനാല്‍ അതനുസരിച്ച് ഓപ്ഷന്‍ ക്ഷണിച്ച് ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

രണ്ടാംഘട്ട അലോട്ട്മെന്റ് ജൂലൈ 10ന് മുമ്പായും മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് ജൂലൈ 20ന് മുമ്പായും നടത്തും. മൂന്ന് അലോട്ട്മെന്റുകള്‍ക്കുശേഷം നിലനില്‍ക്കുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനും എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്ത്് 15 ആണ്.

എന്‍ജിയറിങ് വിഭാഗത്തില്‍ ഒമ്പത് സര്‍ക്കാര്‍ കോളേജുകള്‍, മൂന്ന് എയ്ഡഡ് കോളേജുകള്‍, അഞ്ച് യൂണിവേഴ്സിറ്റി നിയന്ത്രിത കോളേജുകള്‍, 21 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍, മൂന്ന് യൂണിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ കോളേജുകള്‍, 119 സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ ഉള്‍പ്പെടെ 160 കോളേജുകളിലായി 58,796 സീറ്റാണുള്ളത്. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ 23 സ്വാശ്രയ കോളേജുകളുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top