20 April Saturday

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2017

തിരുവനന്തപുരം > കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങ്ങിന്റെ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഡിപ്ളോമ ഇന്‍ മള്‍ട്ടിമീഡിയ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് സൌജന്യം. പ്രസ്തുത കാലയളവില്‍ സ്റ്റൈപെന്‍ഡും ലഭിക്കും. ഒബിസി, എസ്ഇബിസി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാനപരിധിക്ക് വിധേയമായി കെപിസിആര്‍ ആനുകൂല്യം ലഭിക്കും.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോസഹിതം മാനേജിങ്  ഡയറക്ടര്‍ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങ്, ട്രെയ്നിങ് ഡിവിഷന്‍, സിറ്റിസെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം- 695024. ഫോണ്‍: 0471 2474720, 2467728 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top