25 April Thursday

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നാലിന്: കേരളത്തിൽ 78 കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


തിരുവനന്തപുരം
യു പി എസ് സി   നടത്തുന്ന സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ  നാലിന് നടക്കും.  കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി  78 കേന്ദ്രങ്ങളുണ്ട്‌. സംസ്ഥാനത്ത്‌  30000 ത്തോളം അപേക്ഷകരാണുള്ളത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ  വിശദമായ മാർഗരേഖ യു പി എസ് സി പുറത്തിറക്കി. വിദ്യാർഥികൾക്കും പരീക്ഷാ നടത്തിപ്പിനായുള്ള ജീവനക്കാർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാം. കെ എസ് ആർ ടി സി, കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ ഇതിനായി സർവീസ് നടത്തും.

പരീക്ഷാ ഹാളിൽ ഒരു വിവരസാങ്കേതിക ഉപകരണങ്ങളും  അനുവദിക്കില്ല.  പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പരീക്ഷാഹാളിലേക്ക് പ്രവേശനം നൽകും. കൃത്യമായ സാമൂഹ്യ അകലം പാലിച്ച് മാത്രമെ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുള്ള യാത്ര അനുവദിക്കൂ.  പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവർക്ക്‌  പ്രത്യേക മുറി അനുവദിക്കും. എല്ലാ പരീക്ഷാർഥികളും മുഖാവരണം ധരിക്കണം. . ചെറിയ ബോട്ടിൽ സാനിറ്റൈസർ പരീക്ഷാർഥികൾക്ക് കൈയിൽ കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top