26 April Friday

ബിഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷ അഞ്ചിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019


തിരുവനന്തപുരം
2019-‐20 വർഷത്തെ ബിഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷ അഞ്ചിന്‌ എറണാകുളത്ത് നടക്കും. അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

- വെബ്സൈറ്റിലെ "B.Pharm (LE) 2019 - Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌‌വേഡും കൃത്യമായി നൽകിയശേഷം "Admit Card' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം. തപാൽ വഴി അഡ്മിറ്റ് കാർഡ് വിതരണം ചെയ്യുന്നതല്ല.
കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയിൽ ആകെ 120 ചോദ്യങ്ങളുണ്ട്‌. ശരിയായ ഉത്തരത്തിന്‌ നാലു മാർക്കും തെറ്റിന്‌ ഒരു നെഗറ്റീവ്‌ മാർക്കുമാണ്‌. 9.45ന്‌ രജിസ്‌ട്രേഷൻ തുടങ്ങും. 10.45ന്‌  പരീക്ഷാഹാളിൽ  പ്രവേശിക്കണം. 11 മുതൽ 11.15 വരെ മോക്ക്‌ടെസ്‌റ്റ്‌ നടത്തും. 12.45 വരെയാണ്‌ പരീക്ഷ.

ഓൺലൈൻ അപേക്ഷയിലെ അപാകത മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് "Memo' ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപ്‌‌ലോഡ് ചെയ്യേണ്ടതാണ്. മറ്റു സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ അപ്‌‌ലോഡ് ചെയ്യാത്തവർ 10ന്‌ വൈകുന്നേരം അഞ്ചിന്‌ മുമ്പായി അപ്‌‌ലോഡ്  ചെയ്യണം. - ഹെൽപ്പ്ലൈൻ നമ്പറുകൾ: (0471)-2332123, 2339101, 2339102, 2339103, 2339104


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top