18 April Thursday

എംജി ബിരുദപ്രവേശനം രജിസ്‌ട്രേഷൻ 10 വരെ, ആദ്യ അലോട്ട്‌മെന്റ് 22ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിന് ഏകജാലകം വഴി ആഗസ്‌ത്‌ 10 ന് രാത്രി 11.55 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വൈകിട്ട് നാലുവരെയേ അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാൻ സാധിക്കൂ. ഒൻപതു മുതൽ 10ന് വൈകിട്ട് നാലുവരെ അപേക്ഷയിലെ വിവരങ്ങൾ പുതുക്കാനും ഓപ്ഷനുകളിൽ പുനക്രമീകരണം നടത്താനും കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ വരുത്താനും അവസരമുണ്ട്.  17ന് പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്‌മെന്റ് നടക്കും. 

17നും 18നും  അപേക്ഷയിലെ വിവരങ്ങൾ പുതുക്കാനും ഓപ്ഷനുകളിൽ പുനക്രമീകരണം നടത്താനും കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ വരുത്താനും അവസരമുണ്ട്. 22ന് ആദ്യ അലോട്ട്‌മെന്റ് നടക്കും. 22 മുതൽ 26ന് വൈകിട്ട് നാലുവരെ സർവകലാശാലയ്ക്കുള്ള ഫീസ് ഓൺലൈനായി അടയ്ക്കാം.  22 മുതൽ 26 വരെ പ്രവേശനത്തിനായി കോളജിൽ റിപ്പോർട്ട് ചെയ്യണം. നേരിട്ട് ഹാജരാകാതെ കോളജുമായി ബന്ധപ്പെട്ട് ഓൺലൈൻ മുഖേനയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. 27നും 28 നും ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും. സെപ്‌തംബർ അഞ്ചിന് രണ്ടാം അലോട്ട്‌മെന്റ് നടക്കും. സെപ്‌തംബർ 22ന് ക്ലാസ് ആരംഭിക്കും.

  സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷി, സ്‌പോർട്‌സ് ക്വാട്ടയിലേക്കുള്ള ഓൺലൈൻ അപേക്ഷ   പത്തിനകം നൽകണം.  12ന് പ്രൊവിഷണൽ റാങ്ക് പട്ടിക   പ്രസിദ്ധീകരിക്കും.  കമ്യൂണിറ്റി മെരിറ്റ് സീറ്റിലേക്ക്  19ന് വൈകിട്ട് നാലുവരെ അപേക്ഷ നൽകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top