19 April Friday

എംജി പിജി: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 1, 2017

കോട്ടയം > എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച  ആരംഭിക്കും.   ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.cap.mgu.ac.in   എന്ന വെബ്സൈറ്റില്‍ ജഏഇഅജ എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. അക്കൌണ്ട് ്ര

ിയേഷന്‍’ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്വേഡ് സൃഷ്ടിച്ചശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ളിക്കേഷന്‍ ഫീ അടക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1000/-രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 500/-രൂപയുമാണ്.  ഇത്തരത്തില്‍ അപേക്ഷാഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൌണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ളിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐഡി ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദ പരിശോധനകള്‍ക്ക് ശേഷം ആപ്ളിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 20വരെ നടത്താം.  അപേക്ഷയുടെ പിന്റൌട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട.   ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്. ഏതു ബാങ്കിന്റെയും ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകളോ, നെറ്റ് ബാങ്കിംഗ് സൌകര്യമോ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണ ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷിക്കണം.   ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷിക്കണം.

എന്‍ആര്‍ഐ/വികലാംഗ/സ്പോര്‍ട്സ്/കള്‍ച്ചറല്‍/സ്റ്റാഫ് ക്വോട്ട വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് പവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ 14നകം നേരിട്ട് അപേക്ഷിക്കണം.  ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0481 6555563


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top