29 March Friday

ജെഇഇ-അഡ്വാന്‍സ്ഡ് മെയ് 21ന്; വിവിധ പിജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday May 1, 2017

ജെഇഇ-മെയിന്‍ റാങ്ക്ലിസ്റ്റില്‍ മികച്ച സ്കോറുള്ളവര്‍ക്ക് ജെഇഇ-അഡ്വാന്‍സ്ഡ് പരീക്ഷക്ക് മെയ് രണ്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് www.jeeadv.ac.in. അപേക്ഷിക്കാനാവശ്യമായ നിശ്ചിത സ്കോറും കൂടുതല്‍ വിവരവും വെബ്സൈറ്റില്‍. ജെഇഇ-അഡ്വാന്‍സ്ഡ് മെയ് 21നാണ്.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസി (കുഫോസ്)ല്‍ ഫിഷറീസ്, സമുദ്രശാസ്ത്രം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പിജി, പിഎച്ച്ഡി, ഡിപ്ളോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് മൂന്നുവരെ അപേക്ഷിക്കാം.www.kufos.ac.in 

ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ്  ക്യമ്പസുകളിലും മാരിടൈം, നോട്ടിക്കല്‍ ബിരുദ, പിജി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (ഐഎംയു-സിഇടി) https://imucet2017.online-ap1.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് എട്ടുവരെ അപേക്ഷിക്കാം.

എംജി സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനുള്ള ക്യാറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് 10 വരെ നടത്താം. എംഎ, എംഎസ്സി, എല്‍എല്‍എം, എംടിടിഎം, എംഎഡ് കോഴ്സുകളിലാണ് പ്രവേശനം. അവസാനവര്‍ഷ പരീക്ഷാഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. www.cat.mgu.ac.in

കലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ കേന്ദ്രങ്ങളിലേക്കും അഫിലിയേറ്റഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും എംബിഎ പ്രവേശനത്തിന് ക്യാറ്റ്/സി മാറ്റ്/കെ മാറ്റ് പരീക്ഷ പാസായവര്‍ക്ക് മെയ് 15 വരെ സര്‍വകലാശാലാ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ക്യാറ്റ്/സി മാറ്റ്/കെ മാറ്റ് പരീക്ഷക്ക് 15 ശതമാനം, 10 ശതമാനം, 7.5ശതമാനം സ്കോര്‍ (യഥാക്രമം ജനറല്‍, പിന്നോക്ക വിഭാഗം, പട്ടികജാതി/പട്ടിക വര്‍ഗം) നേടിയിരിക്കണം. www.cuonline.ac.in

കേരള സര്‍വകലാശാല കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരളയില്‍ എംബിഎ (ജനറല്‍), എംബിഎ (ടൂറിസം), യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (യുഐഎം) എംബിഎ (ഫുള്‍ടൈം) കോഴ്സുകള്‍ക്ക് (2017-19) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 30ന് വൈകിട്ട് അഞ്ചുവരെ. www.admissions.keralauniverstiy.ac.in

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക്: www.deshabhimani.com/education


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top