26 April Friday

എംഎസ്‌സി (എച്ച്എ) പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 1, 2016

നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി, ഇഗ്നൊയുമായി ചേര്‍ന്ന് എംഎസ്സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍ കോഴ്സ് പ്രവേശനത്തിനു നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷ(ജെഇഇ)യ്ക്കു ഇപ്പോള്‍ അപേക്ഷിക്കാം. പരീക്ഷ ജൂണ്‍ 18ന്.

നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ അഫിലിയേറ്റ് ചെയ്ത ഹോട്ടല്‍ മാനേജ്മെന്റ് കോളേജുകളില്‍  എംഎസ്സി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്.

എന്‍സിഎച്ച്എം/ഇഗ്നൊയില്‍ നിന്ന് ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍   യോഗ്യത. അംഗീകൃത സര്‍വകലാശാല/എഐസിടിഇ അംഗീകൃത കോളേജില്‍നിന്ന് ഹോട്ടല്‍മാനേജ്മെന്റ് ബിരുദം പാസായവര്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ ഒക്ടോബര്‍ 31നകം ബിരുദം നേടണം.

www.nchm.nic.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് 27വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് അടക്കുന്നതിനെക്കുറിച്ചും വിശദമായി വെബ്സൈറ്റിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top