02 July Wednesday

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നികില്‍ ജൂലൈ 19 ന് സ്‌പോട്ട് അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 14, 2017
കൊച്ചി > കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഈ അദ്ധ്യയനവര്‍ഷത്തിലേക്ക് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  ജൂലൈ 19 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  രക്ഷാകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജാരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 04822 209265 , 9495443206 , 8593025976.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top