29 March Friday

കേരള സർവകലാശാല തുടർ വിദ്യാഭ്യാസ കേന്ദ്രം: 
6 കോഴ്സിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 10, 2022


തിരുവനന്തപുരം
കേരള സർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം ആറ്‌  കോഴ്സിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ  ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25. പിജി ഡിപ്ലോമ ഇൻ കൗൺസലിങ്‌ സൈക്കോളജി കോഴ്സ്: യോഗ്യത:കേരളസർവകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌ കാലാവധി: ഒരു വർഷം, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് 16500

സർട്ടിഫിക്കറ്റ് ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിങ്‌ കോഴ്സ്: യോഗ്യത:പ്ലസ്ടു/പ്രീഡിഗ്രി, കോഴ്‌സ്‌ കാലാവധി:4 മാസം, കോഴ്സ് ഫീസ്:6000.
ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ: യോഗ്യത:പ്ലസ്ടു/പ്രീഡിഗ്രി, കോഴ്‌സ്‌ കാലാവധി:6 മാസം, കോഴ്സ് ഫീസ്:7000 (പരീക്ഷാഫീസ് ഉൾപ്പെടെ), ക്ലാസുകൾ: കാര്യവട്ടം ക്യാമ്പസ്‌.

പിജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി: യോഗ്യത: കേരളസർവകലാശാല അംഗീകൃത ബിരുദം, കോഴ്‌സ്‌ കാലാവധി: ഒരു വർഷം, കോഴ്സ് ഫീസ്:19500, ക്ലാസുകൾ: രാവിലെ 7 മുതൽ 9 വരെ,  സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്‌: യോഗ്യത:പ്ലസ്ടു/പ്രീ ഡിഗ്രി, കോഴ്‌സ്‌ കാലാവധി:4 മാസം, കോഴ്സ് ഫീസ്:6000, ക്ലാസുകൾ: കാര്യവട്ടം ക്യാമ്പസ്‌.

ടീച്ചേഴ്സ് ട്രെയിനിങ്‌ സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ്‌ മെഡിറ്റേഷൻ: യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്‌സ്‌ കാലാവധി: 6 മാസം, കോഴ്സ് ഫീസ്:15000, അപേക്ഷാഫീസ്: 100 രൂപ, ക്ലാസുകൾ: വൈകുന്നേരം 5 മുതൽ 7 വരെ, കോഴ്‌സുകൾക്ക്‌ ഉയർന്ന പ്രായപരിധിയില്ല.   
വിശദവിവരങ്ങൾക്ക്‌:  www.keralauniversity.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top