26 April Friday

റിമോട്ട് സെൻസിങ്–- ഡിജിറ്റൽ ഇമേജ് അനാലിസിസ്: സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019


തിരുവനന്തപുരം
ബേസിക്‌സ് ഓഫ് റിമോട്ട് സെൻസിംഗ് ആൻഡ്‌ ഡിജിറ്റൽ ഇമേജ് അനാലിസിസ് സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം. സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പും കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് , ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന  സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ :htpps://elearning.iirs.gov.in/edusatregistration/student -ൽ ഓൺലൈനായി   17നകം രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ലിങ്കിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സോയിൽ സർവേ ആൻഡ്‌ സോയിൽ കൺസർവേഷൻ, കേരള, എന്ന സ്റ്റഡി സെന്റർ സെലക്ട് ചെയ്ത് നൽകണം. കോഴ്‌സ്‌ കാലാവധി  19 മുതൽ നവംബർ 15 വരെ. ക്ലാസുകൾ ആഴ്ചയിൽ 4-5 ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ 5.30 വരെ.  യു ജി/ പി ജി വിദ്യാർഥികൾ/വിവിധ സർവകലാശാല/ സ്ഥാപനങ്ങൾ/ കോളേജുകൾ/ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ഗവേഷകർ/താത്പര്യമുള്ള വ്യക്തികൾ എന്നിവർക്കും കോഴ്‌സിൽ പങ്കെടുക്കാം. ഫോൺ:0471-2339800, 9497012464. ഇമെയിൽ: soildirector@gmail.com.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top