20 April Saturday

എംജിയിൽ എംഎസ്‌‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 1, 2021


കോട്ടയം
പ്രൊഫഷണൽ അക്കാദമിക് മേഖലകളിൽ ഏറെ സാധ്യതകളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ മെഷീൻ ലേണിങ്ങിൽ പ്രഗത്ഭരായ അക്കാദമിക് വിദഗ്ധരുടെയും മികച്ച സാങ്കേതികവിദ്യയുടെയും പിൻബലത്തോടെ വൈദഗ്ധ്യമുള്ളവരെ വാർത്തെടുക്കാൻ എംജി സർവകലാശാല.

നാലു സെമസ്റ്ററുകളിലായി എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ മെഷീൻ ലേണിങ്‌(എഐ ആൻഡ്‌ എംഎൽ) പ്രോഗ്രാം സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ റോബോട്ടിക്‌സിന്‌ കീഴിലാണ്‌. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്‌ എന്നിവയിലെ തിയററ്റിക്കലും പ്രായോഗികവുമായ സമീപനങ്ങൾ, വിഷയവുമായി ബന്ധപ്പെട്ട ഗണിതശാസ്ത്രസംബന്ധിയായ പഠനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് പ്രോഗ്രാമിന്റെ പാഠ്യക്രമം.

കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/സൈബർ ഫോറൻസിക്/ഇലക്‌ട്രോണിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് ബിരുദമെടുത്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.   ഏതെങ്കിലും സയൻസ് വിഷയത്തിൽ കംപ്യൂട്ടർ സയൻസോ കംപ്യൂട്ടർ ആപ്ലിക്കേഷനോ മേജർ കംപോണന്റായി ഒന്നാംക്ലാസ് ബിരുദമെടുത്തവരേയും പരിഗണിക്കും. കംപ്യൂട്ടർസയൻസ്, ഐടി, ഇലക്‌ട്രോണിക്‌സ്, ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവയിൽ ഒന്നാംക്ലാസ് ബിടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. നിശ്ചിതസമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ നിർദ്ദിഷ്ട ബിരുദ കോഴ്സുകൾ പൂർത്തിയാക്കി പരീക്ഷാഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. താല്പര്യമുള്ളവർ മഹാത്മാഗാന്ധി സർവകലാശാലയുടെ www.cat. mgu.ac.in എന്ന വെബ്സൈറ്റ് മുഖേന ജൂലൈ 12ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9188661784, 0481-2733595, ഇമെയിൽ: cat@mgu.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top