25 April Thursday

കേരള സര്‍വകലാശാല പിജി പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; 25നും 26നും പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2017

തിരുവനന്തപുരം >  കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെയും യുഐടികളിലെയും 2017-18 അധ്യയന വര്‍ഷത്തെ ബിരുദാനന്തരബിരുദ (പിജി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് വെബ്സൈറ്റില്‍ (http://admissions. kerala universtiy.ac.in)പ്രസിദ്ധീകരിച്ചു. ആപ്ളിക്കേഷന്‍ നമ്പര്‍, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അവരുടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ ഫീസ് ഒടുക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ട് എടുത്ത് എസ്ബിഐയുടെ ശാഖയില്‍ ഫീസ് ഒടുക്കണം. ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്സി, എസ്ടി, ഒഇസി വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അഡ്മിഷന്‍ ഫീസ്. ഒന്നാം ഘട്ടം അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് ഒടുക്കിയവര്‍ വീണ്ടും അഡ്മിഷന്‍ ഫീസ് ഒടുക്കേണ്ട. അഡ്മിഷന്‍ ഫീസ് ഒടുക്കിയ വിവരം വെബ്സൈറ്റില്‍ (http://admissions.kerala universtiy.ac. in)  നല്‍കിയശേഷം അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യണം.

അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷന്‍ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയില്‍ ഉണ്ടാകും. 25നും 26നും അതത് കോളേജില്‍ ഹാജരായി പ്രവേശനം സ്വീകരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്മെന്റ് മെമ്മോ കാണുക) മെമ്മോയില്‍ പറഞ്ഞ ദിവസം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം. അലോട്ട്മെന്റ് മെമ്മോയില്‍ സൂചിപ്പിച്ച സമയത്തിനുള്ളില്‍ പ്രവേശനം എടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ ഒരു കാരണവശാലും അടുത്ത അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കിലും തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതിന് അലോട്ട്മെന്റ് മെമ്മോയില്‍ പറഞ്ഞസമയത്തിനുള്ളില്‍ അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം. ലഭിച്ച അഡ്മിഷനില്‍ സംതൃപ്തരാണെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ 28ന് വൈകിട്ട് അഞ്ചിന് മുമ്പ് നീക്കംചെയ്യണം. നിലനിര്‍ത്തുന്ന ഹയര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതും പുതിയ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിര്‍ബന്ധമായും സ്വീകരി ക്കണ്ടതുമാണ്. ഒന്നാം സെമസ്റ്റര്‍ പിജി ക്ളാസുകള്‍ 27ന് ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top