25 April Thursday

അഖിലേന്ത്യാ ക്വോട്ട, ഡീംഡ്‌ പ്രവേശനം പിജി മെഡിക്കൽ, ഡെന്റൽ: 27നുശേഷമുള്ള കൗൺസലിങ് നടപടികൾ നീട്ടിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020


തിരുവനന്തപുരം
മെഡിക്കൽ, ഡെന്റൽ പിജി കോഴ്‌സുകളിലേക്കുള്ള  കൗൺസലിങ്‌ ഷെഡ്യൂൾ മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റി(എംസിസി)  നീട്ടിവച്ചു. കോവിഡ്‌–-19 പ്രതിരോധത്തിന്റെ ഭാഗമായാണിത്‌. 50 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കും ഡീംഡ്‌, സെൻട്രൽ സർവകലാശാലകൾ,  ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കൽ സർവീസ്‌ എന്നിവിടങ്ങളിലെ സീറ്റുകളിലേക്കുമുള്ള അലോട്ട്‌മെന്റ്‌ (2020)നടപടികളുടെ ഒന്നാം റൗണ്ടിൽ 27നുശേഷമുള്ള കൗൺസലിങ് നടപടികളാണ്‌ അനിശ്ചിതമായി നീട്ടിയത്‌.

ആദ്യ റൗണ്ട്‌  ഓൺലൈൻ കൗൺസലിങ് രജിസ്‌റ്ററിങ്ങും ചോയിസ്‌ ഫില്ലിങ്ങും ഓൺലൈനിൽ പൂർത്തിയാക്കാൻ മുൻ ഷെഡ്യൂൾ പ്രകാരം അവസരം നൽകിയിട്ടുണ്ട്‌. ആദ്യ റൗണ്ടിലെ ഓൺലൈൻ അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ 27ന്‌ പ്രസിദ്ധീകരിക്കും.

കോളേജുകളിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതടക്കമുള്ള 28 മുതലുള്ള നടപടികളാണ്‌ പൂർണമായും നിർത്തിവച്ചത്‌. രണ്ടാം റൗണ്ട്‌ അലോട്ട്‌മെന്റ്‌ നടപടികളും മോപപ്പ്‌ കൗൺസലിങ്ങും പൂർണമായും മാറ്റിവച്ചതായി എംസിസി അറിയിച്ചു. വിദ്യാർഥികൾ തുടർ അലോട്ട്‌മെന്റ്‌ നടപടികളുടെ അറിയിപ്പിന്‌ കാത്തിരിക്കുകയും നിരന്തരം  https://mcc.nic.in വെബ്‌സൈറ്റ്‌ പരിശോധിക്കുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top