28 March Thursday

കണ്ണൂര്‍ സര്‍വകലാശാല ഡിപ്പാര്‍ട്ടുമെന്റുകളില്‍ പി ജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 20, 2016

കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ്, പാലയാട്, പയ്യന്നൂര്‍, നീലേശ്വരം, മാനന്തവാടി ക്യാമ്പസുകളിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പി ജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എംബിഎ, ലൈബ്രറി സയന്‍സ്, എംഎസ്സി – മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, എംഎല്‍ടി, ബയോടെക്നോളജി, മൈക്രോബയോളജി, ഇംഗ്ളീഷ്, ആന്ത്രപ്പോളജി, അപ്ളൈഡ് എക്കണോമിക്സ്, എല്‍എല്‍എം കോഴ്സുകള്‍ പാലയാട് ക്യാമ്പസിലാണ് നടത്തുന്നത്.

ഹിസ്റ്ററി കോഴ്സ്് ധര്‍മശാലയിലും മാത്തമറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്ളിനിക്കല്‍ സൈക്കോളജി, വുഡ്സയന്‍സ്, എംസിജെ, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, എം സി എ (ലാറ്ററല്‍ എന്‍ട്രി), എം സി എ കോഴ്സുകള്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലുമാണുള്ളത്.

കെമിസ്ട്രി, ഫിസിക്സ്, ജ്യോഗ്രഫി, മ്യൂസിക് എന്നിവ പയ്യന്നൂര്‍ ക്യാമ്പസിലും മലയാളം, ഹിന്ദി, മോളിക്യൂലാര്‍ ബയോളജി കോഴ്സുകള്‍ നീലേശ്വരം ക്യാമ്പസിലുമാണ്.
മാനന്തവാടി ക്യാമ്പസില്‍ സുവോളജി, റൂറല്‍ ആന്‍ഡ്  ട്രൈബല്‍ സോഷ്യോളജി വിഷയങ്ങളിലാണ് കോഴ്സുള്ളത്. ബിരുദ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭിക്കും. ഡൌണ്‍ലോഡ്ചെയ്ത അപേക്ഷ  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫിസടച്ച ചലാന്‍ എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നല്‍കണം.

എംബിഎ, എംസിഎ (ലാറ്ററല്‍ എന്‍ട്രി) എംസിഎ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. എംസിഎ (ലാറ്ററല്‍ എന്‍ട്രി) എംസിഎ കോഴ്സുകള്‍ക്ക് മെയ് 10നുശേഷം അപേക്ഷിച്ചാല്‍ മതി.

എംബിഎ പ്രവേശനം MAT/CAT/CMAT/KMAT  ഇവയിലേതെങ്കിലും ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. മറ്റു വിഷയങ്ങള്‍ക്ക് യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷാഫോറത്തിന്റെ വില 250 രൂപ. (മൈക്രോ ബയോളജി, ബയോടെക്നോളജി, എംബിഎ, എംസിഎ 500 രൂപ), എംസിഎ (ലാറ്ററല്‍ എന്‍ട്രി) എംസിഎ കോഴ്സുകള്‍ക്ക് വെവ്വേറെ അപേക്ഷിക്കണം.

എംബിഎയ്ക്ക് മെയ് 15വരെയും മറ്റു വിഷയങ്ങള്‍ക്ക് മെയ് 31 വരെയും അപേക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top