25 April Thursday

മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: മാർച്ച് 31 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018


തിരുവനന്തപുരം > ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് 2019 ജനുവരിയിൽ പ്രവേശനത്തിനായുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടത്തും. ആൺകുട്ടികൾക്കുമാത്രമാണ് അവസരം. 2019 ജനുവരി ഒന്നിന് അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം.  2006 ജനുവരി ഒന്നിനുമുമ്പോ 2007 ജൂലൈ ഒന്നിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാകില്ല.

  പ്രവേശന പരീക്ഷയ്ക്കുള്ള ഫോറവും വിവരങ്ങളും മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ്‌സി/എസ്ടി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിച്ചാൽ 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. ഫോറം ലഭിക്കുന്നതിന് ഡിമാൻഡ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ ഡെറാഡൂൺ (ബാങ്ക് കോഡ് 01578) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ കത്ത് സഹിതം കമാൻഡന്റിന് അയക്കണം. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഞ്ചൽ 248003 ആണ് വിലാസം.

കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവർ നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് മാർച്ച് 31ന് മുമ്പ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽനിന്ന് ലഭിച്ച നിർദിഷ്ട അപേക്ഷാഫാറത്തിനൊപ്പം (രണ്ട് കോപ്പി), പാസ്‌പോർട്ട് വലുപ്പത്തിലുള്ള മൂന്ന് ഫോട്ടോ, സ്ഥലത്തെ ജനന മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ്, കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി അടങ്ങിയ സാക്ഷ്യപ്പെടുത്തിയ കത്തും പട്ടികജാതി വർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പും അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top