29 March Friday

കേരള സര്‍വകലാശാല പിജി പ്രവേശനം : നാലാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 17, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാല 2017-18 അധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള നാലാം സപ്ളിമെന്ററി അലോട്ട്മെന്റ്  (www.admissions. keralauniversity.ac.in)  പ്രസിദ്ധീകരിച്ചു. ആപ്ളിക്കേഷന്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ട് എടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്സി/ എസ്ടി/ ഒഇസി വിഭാഗത്തിന് 340 രൂപയുമാണ്. 

മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ച് അഡ്മിഷന്‍ ഫീസ് ഒടുക്കിയവര്‍ വീണ്ടും അഡ്മിഷന്‍ ഫീസ് ഒടുക്കേണ്ടതില്ല. അഡ്മിഷന്‍ ഫീസ് ഒടുക്കിയ അപേക്ഷകര്‍ ഫീസടച്ചതിന്റെ വിവരം വെബ്സൈറ്റില്‍ നല്‍കിയശേഷം അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷന്‍ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയില്‍ ഉണ്ടായിരിക്കും.  17നും 18നും അതത് കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം.

യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്മെന്റ് മെമ്മോ കാണുക) മെമ്മോയില്‍ പ്രസ്താവിച്ചിരിക്കുന്ന ദിവസം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം. അലോട്ട്മെന്റ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് അതത് കോളേജില്‍ അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകും. മുമ്പുള്ള അലോട്ട്മെന്റുകളില്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് നാലാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രകാരം ഹയര്‍ ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോളേജില്‍നിന്ന് ടിസി വാങ്ങിയശേഷം പുതിയ അലോട്ട്മെന്റ് പ്രകാരമുള്ള കോളേജില്‍ അഡ്മിഷന്‍ എടുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top