20 April Saturday
സപ്ലിമെന്ററി അലോട്ട‌്മെന്റ് 9ന‌്

എംജി യുജി ഏകജാലകം സപ്ലിമെന്ററി അലോട്ട‌്മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ;

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

കോട്ടയം
മഹാത്മാഗാന്ധി സർവകലാശാലയ്ക്കുകീഴിലുള്ള കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമെന്ററി അലോട്ട‌്മെന്റിനായി വെള്ളി, ശനി ദിവസങ്ങളിൽ പുതുതായി ഓപ്ഷൻനൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട‌്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും സപ്ലിമെന്ററി അലോട്ട‌്മെന്റിൽ പങ്കെടുക്കാം.

അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം  അലോട്ട‌്മെന്റിന‌് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട‌്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്  cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷനുകൾ നൽകാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം. ലോഗിൻ ചെയ്തശേഷം അപേക്ഷകനു താൻ നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം.

നിലവിൽ അപേക്ഷ നൽകാത്തവർക്ക്‌ പുതുതായി ഫീസടച്ച്‌ സ്‌പെഷൽ അലോട്ട‌്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട‌്മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട‌്മെന്റ് ലിസ്റ്റ് ഒമ്പതിനു പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്‌ട്രേഷനായി  cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സപ്ലിമെന്ററി അലോട്ട‌്മെന്റ് സ്‌പോട്ട‌് അലോട്ട‌്മെന്റല്ല.

മുൻ അലോട്ട‌്മെന്റുകളിലും മാനേജ്‌മെന്റ്/ കമ്യൂണിറ്റി മെറിറ്റ്/സ്‌പോർട്‌സ്/കൾച്ചറൽ/പിഡി ക്വാട്ടാകളിലേക്ക് സ്ഥിരപ്രവേശം നേടിയവർ സപ്ലിമെന്ററി അലോട്ട‌്മെന്റിലൂടെ വീണ്ടും ഓപ്ഷനുകൾ നൽകുകയും അലോട്ട‌്മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്ട‌്മെന്റ് ലഭിക്കുന്ന ഓപ്ഷനിലേക്ക് നിർബന്ധമായും മാറണം. ഇവരുടെ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. സ്ഥിര പ്രവേശനം ലഭിച്ചവർ സ്‌പെഷൽ അലോട്ട‌്മെന്റിൽ പങ്കെടുക്കുമ്പോൾ ഓപ്ഷനുകൾ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top