23 April Tuesday

കേരള സര്‍വകലാശാല പിജി പ്രവേശനം മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

തിരുവനന്തപുരം  > കേരള സര്‍വകലാശാല 2017-18 അദ്ധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റ്  www.admissions.keralauniversity.ac.in പ്രസിദ്ധീകരിച്ചു.

ആപ്ളിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ പ്രവേശന ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ട് എടുത്ത് ഏതെങ്കിലും എസ്ബിഐ ശാഖയില്‍ ഫീസ് അടയ്ക്കണം. പ്രവേശന ഫീസ് ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്.സി/എസ്ടി/ഒഇസി വിഭാഗത്തിന് 340 രൂപയും ആണ്.  മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ച് ഫീസ് ഒടുക്കിയവര്‍ വീണ്ടും പ്രവേശന ഫീസ് അടയ്ക്കേണ്ട.

അഡ്മിഷന്‍ ഫീസ് ഒടുക്കിയ അപേക്ഷകര്‍ ഫീസടച്ചതിന്റെ വിവരം വെബ്സൈറ്റില്‍ നല്‍കിയ ശേഷം അലോട്ട്മെന്റ് മെമ്മോ ഡൌലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷന്‍ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയില്‍ ഉണ്ടായിരിക്കും. നവംബര്‍ 4,6,7 തീയതികളിലാണ് കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്മെന്റ് മെമ്മോ കാണുക) മെമ്മോയില്‍ പറയുന്ന ദിവസം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top