26 April Friday
കലിക്കറ്റ് സര്‍വകലാശാല

എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Apr 2, 2016

തേഞ്ഞിപ്പലം > കലിക്കറ്റ് സര്‍വകലാശാലയില്‍ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, സര്‍വകലാശാലാ സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാര്‍ട്ട്ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: 50% മാര്‍ക്കോടെ കലിക്കറ്റ് സര്‍വകലാശാല/എഐസിടിഇ/യുജിസി അംഗീകരിച്ച ഏതെങ്കിലും സര്‍വകലാശാല/സ്ഥാപനത്തിന്റെ ബിരുദം. മറ്റ് സര്‍വകലാശാല/സ്ഥാപനത്തില്‍നിന്നുള്ള ബിരുദധാരികള്‍ റഗുലര്‍ സ്ട്രീമില്‍ (10+2+3 അല്ലെങ്കില്‍ 10+2+4) പഠനം പൂര്‍ത്തീകരിച്ചവരാകണം. സര്‍വകലാശാലാ ഫണ്ടിലേക്ക് ഇ–പെയ്മെന്റായി 500 രൂപ (എസ്സി/എസ്ടി 167 രൂപ) ഫീസടച്ച് 25–നകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്യണം.

സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് രജിസ്റ്റര്‍ചെയ്യണം. അപേക്ഷയുടെ പ്രിന്റൌട്ട്, ചലാന്‍ (എസ്സി/എസ്ടി വിഭാഗം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്) സഹിതം ഹെഡ്്, ഡിപ്പാര്‍ട്മെന്റ് ഓഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് കലിക്കറ്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ 28–നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ www.cuonline.ac.in എന്ന വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top