26 April Friday

പ്രവേശന പരീക്ഷ എഴുതുമ്പോള്‍

ഡോ. ടി പി സേതുമാധവന്‍Updated: Thursday Feb 25, 2016

പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് ഇനിവരുന്നത് പ്രവേശന പരീക്ഷക്കാലമാണ്.  മെഡിക്കല്‍, എന്‍ജിനിയറിങ്, എന്‍ഡിഎ, അഗ്രികള്‍ചര്‍, വെറ്ററിനറി സയന്‍സ്, നിയമം, ഹോട്ടല്‍ മാനേജ്മെന്റ്, ഫാഷന്‍ ടെക്നോളജി, ഡിസൈന്‍ തുടങ്ങി നിരവധി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ, സംസ്ഥാന പരീക്ഷകളുണ്ട്.  പലതിനും നിങ്ങള്‍ അപേക്ഷിച്ചുകാണും. ചിലതിന് അപേക്ഷിക്കുന്ന സമയമാണിത്. പരീക്ഷ എഴുതാനുള്ള പരിശീലനത്തിലായിരിക്കും.

അഖിലേന്ത്യ എന്‍ജിനിയറിങ്, പ്രീമെഡിക്കല്‍, കേരള മെഡിക്കല്‍, എന്‍ജിനിയറിങ്, കാര്‍ഷിക പരീക്ഷ, കോമെഡ്കെ, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മണിപ്പാല്‍ യൂണിവേഴ്സിറ്റി, ഗാന്ധിഗ്രാം മെഡിക്കല്‍ പ്രവേശനപരീക്ഷ, അമൃത സര്‍വകലാശാല പ്രവേശന പരീക്ഷ, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ  കൌണ്‍സില്‍ കാര്‍ഷിക പ്രവേശന പരീക്ഷ, അഖിലേന്ത്യാ പ്രീ വെറ്ററിനറി  ടെസ്റ്റ്, ദേശീയ നിയമപരീക്ഷ, എന്‍ഡിഎ, എന്‍സിഎച്ച്എം–ജെഇഇ, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയവ പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളാണ്.

പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ ശുഭപ്രതീക്ഷയോടെ തയ്യാറെടുക്കണം. ആത്മവിശ്വാസത്തോടെയുള്ള തയ്യാറെടുപ്പുകളും, ശുഭപ്രതീക്ഷകളും മികച്ച  വിജയം കൈവരിക്കാന്‍ സഹായിക്കും.

എല്ലാ പ്രവേശനപരീക്ഷകളും എഴുതണമെന്നില്ല. താല്‍പ്പര്യമുള്ള മേഖലയുമായി ബന്ധപ്പെട്ട പരീക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതാന്‍ ശ്രമിക്കണം. നെഗറ്റീവ് മാര്‍ക്കിങ് ഉള്ള പരീക്ഷകളില്‍ അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ശ്രമിക്കുന്നത് മാര്‍ക്ക് കുറയാന്‍ ഇടവരുത്തും. നാലു മാര്‍ക്കിന്റെ ചോദ്യത്തിന് തെറ്റായ ഉത്തരമെഴുതിയാല്‍ ചോദ്യത്തിന്റെ നാലു മാര്‍ക്കിനോടൊപ്പം ഒരു മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കടക്കം അഞ്ച് മാര്‍ക്ക് നഷ്ടപ്പെടും. ചിലപ്പോള്‍ ഒരു മാര്‍ക്ക് 200 റാങ്ക്വരെ പിറകോട്ടടിക്കും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കുന്നതിലൂടെ  1000 റാങ്ക്വരെ പിറകിലാകും. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍  ഫിസിക്സിലെ ശരിയുത്തരങ്ങളാണ് പലപ്പോഴും നിര്‍ണായക റാങ്ക്  തീരുമാനിക്കുന്നത്. ബയോളജി, കെമിസ്ട്രി എന്നിവയ്ക്കുശേഷം  ഫിസിക്സിലെ ചോദ്യം താരതമ്യേന  വിഷമമുള്ളതാകും. നിശ്ചിത സമയക്രമം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

പരീക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കംപ്യൂട്ടര്‍, പേപ്പര്‍ അധിഷ്ഠിത പരീക്ഷയാണോയെന്ന് തീരുമാനിക്കണം. ഒഎംആര്‍ ഷീറ്റ് കേടുവരുത്താതെ ഉത്തരം അടയാളപ്പെടുത്തണം. പരീക്ഷയ്ക്ക് നിശ്ചിത ദിവസത്തിനുമുമ്പ് അഡ്മിഷന്‍ കാര്‍ഡ്  (ഹാള്‍ടിക്കറ്റ്) ഡൌണ്‍ലോഡ്ചെയ്ത് പ്രിന്റ് എടുക്കണം. ഇതിനായി  അപേക്ഷാനമ്പര്‍, യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ പ്രത്യേകം ഓര്‍ക്കണം. പരീക്ഷാ തലേന്ന് ആറുമണിക്കൂറെങ്കിലും  ഉറങ്ങാന്‍ ശ്രമിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top