26 April Friday

അഗ്രി ബിസിനസ്‌ മാനേജ്‌മെന്റ്‌ പിജിക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019


തിരുവനന്തപുരം
ഹൈദ്രാബാദ്‌ രാജേന്ദ്രനഗറിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഗ്രിക്കൾച്ചറൽ എക്‌സറ്റൻഷൻ മാനേജ്‌മെന്റ്‌  (മാനേജ്‌) കാർഷിക ബിസിനസ്‌ മാനേജ്‌മെന്റ്‌ പിജി കോഴ്‌സിലെ 24–-ാം ബാച്ചിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കാർഷിക ബിസിനസുമായി ബന്ധപ്പെട്ട മാനേജ്മെന്റ് പരിശീലനത്തിനുള്ള ഈ മുൻനിര സ്ഥാപനം കൃഷിമന്ത്രാലയത്തിന്റെ കീഴിലാണ്‌. കോഴ്‌സുകൾക്ക്‌ എഐസിടിഇ അംഗീകാരവുമുണ്ട്‌.  

ഇവിടുത്തെ ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (അഗ്രി-ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്‌ ഡിസംബർ 31 വരെ ഓൺലൈനായും അല്ലാതെയും അപേക്ഷിക്കാം. അഗ്രികൾചറിലോ അനുബന്ധ വിഷയങ്ങളായ അഗ്രി-ബിസിനസ് മാനേജ്മെന്റ്, കമേഴ്സ്യൽ അഗ്രികൾചർ, അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോ–ഓപ്പറേഷൻ, അഗ്രി എൻജിനീയറിങ്, അഗ്രി ഐടി, ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്, ഡെയറി ടെക്നോളജി, ഫിഷറീസ്, ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസിങ് എൻജിനീയറിങ്, ഫോറസ്ട്രി, ഹോർട്ടികൾചർ, സെറികൾചർ, വെറ്ററിനറി സയൻസ് ആൻ ആനിമൽ ഹസ്ബൻട്രി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനം മാർക്കോടെ ബിരുദം വേണം. ഹ്യൂമാനിറ്റീസ്, എൻജിനീയറിങ്, പ്യുവർ സയൻസ്, കൊമേഴ്സ്, ഇക്കണോമിക്സ്, മെഡിസിൻ തുടങ്ങി മറ്റു വിഷയങ്ങളിലെ ബിരുദമായാലും മതി. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക്‌ 45 ശതമാനം മാർക്ക്‌ മതി.

അവസാന വർഷ ബിരുദ വിദ്യാർഥികളുടെ അപേക്ഷയും സ്വീകരിക്കും. ബിരുദത്തിനു പുറമേ, സാധുതയുള്ള ഐഐഎം ക്യാറ്റ് സ്കോറും വേണം. സെലക്‌ഷന്റെ ഭാഗമായി ഗ്രൂപ്പ് ഡിസ്കഷൻ, പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവയുണ്ട്. 100 ശതമാനം തൊഴിൽ അവസരമുള്ള കോഴ്‌സിന്‌ നാല്‌ ലക്ഷത്തിലേറെ രൂപ ഫീസ്‌ ഉണ്ട്‌. അപേക്ഷകർ www.manage.gov.in വെബ്‌സൈറ്റിലെ വിജ്‌ഞാപനവും പ്രോസ്‌പെക്ട്‌സും മനസിലാക്കുക. സംശയ നിവാരണത്തിന്‌ ഫോണിലും ഇ മെയിലിലും ബന്ധപ്പെടാം. ഫോൺ–-പിജി സെൽ: 040-24016709, 040-24594509 ഇ മെയിൽ: pgcell@manage.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top