29 March Friday

മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്ക്‌ തത്സമയ പ്രവേശനം 20ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


തിരുവനന്തപുരം
എം ബി ബി എസ്, ബി ഡി എസ് ഒഴികെയുള്ള മെഡിക്കൽ, അനുബന്ധ - കോഴ്സുകളിലേയ്ക്കുള്ള തത്സമയ പ്രവേശനം (സ്‌പോട്‌ അഡ്‌മിഷൻ) 20ന്‌  രാവിലെ 10ന്‌ തിരുവനന്തപുരം  കാര്യവട്ടത്തെ ട്രാവൻകൂർ ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ഗ്രീൻഫീൽഡ് സ്റ്റേഡിയം)നടക്കും. കഴിഞ്ഞ തിങ്കളാഴ്‌ച നടത്തിയ മോപ്‌ അപ്‌ ഓൺലൈൻ അലോട്ടുമെന്റിന്‌ ശേഷം വിദ്യാർഥികൾ പ്രവേശനം നേടാതെ ഒഴിവുള്ള സീറ്റുകളിലേക്കാണ്‌ തത്സമയ പ്രവേശനം.

ആയുർവേദ (ബിഎഎംഎസ്‌), ഹോമിയോപ്പതി (ബിഎച്ച്‌എംഎസ്‌) സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലാണ്‌ സീറ്റ്‌ ഒഴിവ്‌. 
തത്സമയ പ്രവേശനത്തിനായി വിദ്യാർഥികൾ www.cee.kerala.gov.in  വെബ്സൈറ്റിലെ  ഹോംപേജിൽ പ്രവേശിച്ച് "Registration slip-Spot' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് സ്ലിപ് ഡൗൺലോഡ് ചെയ്‌ത്‌ അതുമായി എത്തണം.  ഏത് കോഴ്‌സിലേക്കാണോ പ്രവേശനം ആഗ്രഹിക്കുന്നത്‌ ആ കോഴ്‌സിന്‌ ഒടുക്കേണ്ടുന്ന ഫീസ്‌ വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആ തുകയ്‌ക്ക്‌ ഏതെങ്കിലും ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിൽനിന്നും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായാണ്‌ എത്തേണ്ടത്‌. അഖിലേന്ത്യാ ക്വാട്ടയിൽ ആയുർവേദ ഹോമിയോ/ സിദ്ധ/ യുനാനി കോഴ്സുകളിൽ പ്രവേശനം നേടിയവരെയും എം ബി ബി എസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടിയവരെയും പരിഗണിക്കില്ല.  മുൻ അലോട്ട്മെന്റുകളിലൂടെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവർക്ക് തത്സമ പ്രവേശനം  വഴി പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നേരത്തെ ലഭിച്ച അഡ്മിഷൻ റദ്ദാകും.  ഒരേ കോഴ്സിന് ഒരു സർക്കാർ / എയ്ഡഡ് കോളേജിൽ നിന്ന് മറ്റൊരു സർക്കാർ/ എയ്ഡഡ് കോളേജിലേക്കോ ഒരു സ്വാശ്രയ കോളേജിൽ നിന്നും മറ്റൊരു സ്വാശ്രയ കോളേജിലേക്കോ

മാറ്റം അനുവദിക്കില്ല.   ഒരേ കോഴ്സിന് സർക്കാർ കോളേജിൽ നിന്ന് എയ്ഡഡ് കോളേജിലേക്കോ നേരേ തിരിച്ചോ മാറ്റം അനുവദിക്കില്ല. ഒരു കോഴ്സിൽ നിന്നും മറ്റൊരു കോഴ്സിലേക്കോ ഒരേ കോഴ്സിൽ തന്നെ സ്വാശ്രയ കോളേജിൽ നിന്നും സർക്കാർ/ എയ്ഡഡ് കോളേജിലേക്കോ മറിച്ചോ മാറ്റം അനുവദിക്കും.  പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in ൽ കാണുക. സഹായത്തിന്‌ ഫോൺ: 0471-2332123, 2339101, 2339102, 2339103, 2339104.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top