29 March Friday

ഇഗ്‌നോ കോഴ്‌സുകൾ; അപേക്ഷ 15 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 2, 2020


തിരുവനന്തപുരം
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2020  അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീ രജിസ്ട്രേഷനും) 15 വരെ നീട്ടി.

റൂറൽ ഡെവലപ്മെന്റ്‌, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്‌, കൗൺസലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്  തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചരിക്കുന്നത്‌. 

അപേക്ഷ  ഓൺലൈനായും ഓഫ്‌ലൈനായും സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ താഴെ പറയുന്ന ലിങ്ക് വഴി സമർപ്പിക്കണം. https://ignouadmission.samarth.edu.in/  ഓഫ്‌ലൈൻ അപേക്ഷാ ഫോം ഇഗ്നോ വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്ത്‌ പൂരിപ്പിച്ച്‌ നിശ്ചിത തുകയ്ക്കുള്ള ഫീസ് ഡിഡിയായി അപേക്ഷയോടൊപ്പം റീജ്യണൽ സെന്ററിലോ അടുത്തുള്ള സ്റ്റഡി സെന്ററിലോ സമർപ്പിക്കാം.

നേരത്തെ  ഇഗ്നോ ഓൺലൈൻ അഡ്മിഷൻ സിസ്റ്റം വഴി 2020 ജൂലൈയിൽ രജിസ്റ്റർ ചെയ്തവർ അവരുടെ യൂസർനൈമും പാസ്‌വേഡും ഉപയോഗിച്ച ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയുടെ നില പരിശോധിക്കുകയും ന്യൂനതകൾ (ഏതെങ്കിലും ഉണ്ടെങ്കിൽ) നീക്കം ചെയ്യുകയും വേണം. വിശദവിവരങ്ങൾക്കായി ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്‌, കിള്ളിപ്പാലം, കരമന പിഒ,  തിരുവനന്തപുരം – 695 002 വിലാസത്തിൽ ബന്ധപ്പെടുക.

ഫോൺ: 0471-2344113/2344120 /9447044132. ഇ മെയിൽ:rctriva ndrum@ignou.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top