20 April Saturday

നീറ്റ‌് കേരള റാങ്ക‌് ലിസ‌്റ്റ‌്: സ‌്കോർ അപ‌്‌ലോഡ‌് ചെയ്യാൻ

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

തിരുവനന്തപുരം
സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ‌്സുകളിൽ പ്രവേശനത്തിനായി എൻട്രൻസ‌് കമീഷണർക്ക‌് അപേക്ഷിച്ച വിദ്യാർഥികൾ തങ്ങളുടെ നീറ്റ‌് സ‌്കോർ  സമർപ്പിക്കുമ്പോൾ ജാഗ്രതവേണം. നാഷണൽ ടെസ‌്റ്റിങ് ഏജൻസി(എൻടിഎ)  നടത്തിയ  നീറ്റ‌് യുജി -2019 പരീക്ഷയിൽ നിശ്ചിത യോഗ്യ-ത നേടിയ വിദ്യാർഥികൾ അവരുടെ നീറ്റ് പരീക്ഷാഫലം പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കുന്നതിനായി www.cee.kerala. ov.in എന്ന വെബ്സൈറ്റിലെ KEAM 2019 -Candidate Portal-ൽ ആപ്ലിക്കേഷൻ നമ്പരും, പാസ‌്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച്  NEET Result Submission എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്യുക. 

ശേഷം നീറ്റ്  റോൾ നമ്പർ, നീറ്റ്  ആപ്ലിക്കേഷൻ നമ്പർ, NEET-UG- 2019-ൽ നൽകിയിട്ടുള്ള ജനനത്തീയതി എന്നിവ നൽകിയാൽ അപേക്ഷകന്റെ ഫോട്ടോ, പേര് എന്നിവയും നീറ്റ് സ‌്കോർ, നീറ്റ് പെർസന്റയിൽ, നീറ്റ് ഓൾ ഇന്ത്യാ റാങ്ക് തുടങ്ങിയവ ദൃശ്യമാകും. അപേക്ഷകന്റെ വിവരങ്ങളും നീറ്റ് ഫലം സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ Verified and Submit' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് നീറ്റ് ഫലം സമർപ്പിക്കാം. Verified and Submit' എന്ന ബട്ടൺ ക്ലിക്ക് ചെയ്താലെ നീറ്റ് ഫലം സമർപ്പിക്കുന്ന പ്രക്രിയ പൂർത്തിയാകൂ. തുടർന്ന് "NEET Result Submission Report' ക്ലിക്ക് ചെയ്ത് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥി സൂക്ഷിക്കണം. അപേക്ഷകർ NEET Result Submission Report, NEET Result Sheet എന്നിവ പ്രവേശന പരീക്ഷാ കമീഷണർക്ക് അയയ്ക്കേണ്ടതോ അപ‌്‌ലോഡ‌് ചെയ്യുകയോ വേണ്ട. 21 വൈകിട്ട‌് അഞ്ചുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ നീറ്റ‌് സ‌്കോർ സമർപ്പണത്തിന‌് സൗകര്യം ലഭിക്കും. നിശ്ചിത സമയത്തിനകം നീറ്റ്   സമർപ്പിക്കാത്ത അപേക്ഷകരെ മെഡിക്കൽ കോഴ്സുകളിലേയ്ക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള കേരള റാങ്ക‌് ലിസ‌്റ്റിൽ ഉൾപ്പെടുത്തില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top