29 March Friday

നീറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു; നളിന്‍ ഖണ്ഡേവാളിന്‌ ഒന്നാം റാങ്ക്, പെണ്‍കുട്ടികളില്‍ മാധുരി റെഡ്ഡി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

ന്യൂഡല്‍ഹി > അഖിലേന്ത്യ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്. 

 695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം റാങ്കും നേടി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 

കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി.

മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ NEET പരീക്ഷ നടന്നത്. കര്‍ണാടയില്‍ ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് എത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കും ഒഡീഷയില്‍ ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കുമായി മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു. പ്രവേശന പരീക്ഷയുടെ ഫൈനല്‍ ആന്‍സര്‍ കീ ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് NTA പ്രസിദ്ധീകരിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top