25 April Thursday

നീറ്റ്‌ : അഖിലേന്ത്യ ക്വോട്ട രജിസ്‌ട്രേഷൻ 13മുതൽ

ടി പി എസ്‌Updated: Monday Jun 11, 2018



മെഡിക്കൽ കൗൺസിൽഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ 19,430 മെഡിക്കൽ സീറ്റുകൾക്ക് അനുമതി നിഷേധിച്ചത്‌ വിദ്യാർഥികൾക്ക്‌ ആശങ്കയായി. ഇതിൽ കേരളത്തിലെ 12 മെഡിക്കൽ കോളേജുകളിലായി  1650 ഓളംസീറ്റുകൾ ഉൾപ്പെടുന്നു. കേരളത്തിലെ പാലക്കാട്, ഇടുക്കി മെഡിക്കൽ കോളേജുകളും 10 സ്വാശ്രയ മെഡിക്കൽ കോളേജുകളും ഉൾപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന കാരണത്താലാണ് 2018ൽ അനുമതി നിഷേധിച്ചത്. ഇതിൽ അധിക ബാച്ചുകൾക്കുള്ള 2018‐19  ബജറ്റിൽ പ്രഖ്യാപിച്ച തുടങ്ങാനിരിക്കുന്ന മെഡിക്കൽ കോളേജുകൾ ഇല്ലാത്ത പാർലിമെന്റ്  യോജകമണ്ഡലത്തിലെയും,താലൂക്കുകളിലെയും 24‐ഓളം മെഡിക്കൽ കോളേജുകളും ഉൾപ്പെടുന്നു. മൊത്തംസീറ്റുകളിലുണ്ടായിരുന്ന കുറവ് വിദ്യാർഥികൾക്ക് അഖിലേന്ത്യക്വോട്ടയിലും സ്റ്റേറ്റ്ക്വോട്ടയിലും ലഭിക്കുന്ന അലോട്ട്മെന്റിനെ സാരമായി ബാധിക്കും. ജൂൺ  20 ഓടെഅഖിലേന്ത്യക്വോട്ട ആദ്യ ഘട്ട അലോട്ട്മെന്റും ജൂൺ 30 നകം സംസ്ഥാന അലോട്ട്മെന്റും വരാനിരിക്കെ സീറ്റുകളുടെ എണ്ണത്തിലുള്ള അവ്യക്തത വിദ്യാർഥികളെ താത്പര്യമില്ലാത്ത കോഴ്സുകളിലുംകോളേജുകളിലും ചേരാൻ നിർബന്ധിതരാകും.

രാജ്യത്ത് നീറ്റ് പരീക്ഷയിൽയോഗ്യത  നേടിയവരുടെ എണ്ണത്തിൽ 2‐ാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ സ്റ്റേറ്റ്ക്വോട്ടയിലെ 1650 ഉം അഖിലേന്ത്യക്വോട്ടയിലെ 200 ഓളംസീറ്റുകൾ അടക്കം 1850 ഓളംസീറ്റുകളിൽഉണ്ടാവുന്ന കുറവ്മിടുക്കരായ വിദ്യാർഥികൾക്ക് അർഹമായസീറ്റ് നഷ്ടപ്പെടാനുംകൗൺസിലിംഗ് നീണ്ട് പോകാനും  ഇടവരുത്തും. മെഡിക്കൽ ഈൺസിലും കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌.

മെഡിക്കൽ പ്രവേശനത്തിന് നീറ്റിലൂടെ യോഗ്യത േടിയ വിദ്യാർഥികൾ അഖിലേന്ത്യ ക്വോട്ടയിലെ 15% എംബിബിഎസ്, ബിഡിഎസ് സീറ്റിൽ ഗവ.മെഡിക്കൽ കോളേജുകൾ, ഡീംഡ് അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ/ സർവകലാശാലകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പൂനെ, ഇഎസ്ഐ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലുള്ള മെഡിക്കൽ പ്രവേശന പ്രക്രിയക്ക്  മെഡിക്കൽ കൗൺസലിങ്‌ കമ്മിറ്റിയുടെ ഓൺലൈൻ  കൗൺസലിങ്ങിന്‌  രജിസ്‌ട്രേഷനും ഓപ്‌ഷൻ നൽകാനും ഫീസടയ്‌ക്കാനും ജൂൺ 13മുതൽ ഓപ്‌ഷൻ നൽകാം.   www.mcc.nic.in വെബ്‌സൈറ്റിലൂടെ ജൂൺ 18ന്‌ അഞ്ചുവരെ ഓപ്‌ഷൻ നൽകാം ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിൽ അഖിലേന്ത്യാതല 15% സീറ്റുകളിലേക്ക് ഓപ്ഷൻ നൽകാം.

അഖിലേന്ത്യാ ക്വോട്ട  അലോട്ട്‌മെന്റ്‌ ജൂൺ 22ന്‌ പ്രസിദ്ധീകരിക്കും.  23മുതൽ ജൂലൈ നാലുവരെ പ്രവേശനസമയം. രണ്ടാംഘട്ട അലോട്ട്‌മെന്റിനുള്ള നടപടിക്രമങ്ങൾ ജൂലൈ ആറിന്‌ ആരംഭിക്കും. അതിന്‌ആറുമുതൽ എട്ടുവരെ രജിസ്‌ട്രേഷൻ. രണ്ടാം അലോട്ട്‌മന്റ്‌ ജൂലൈ 12ന്‌.

അഖിലേന്ത്യ ക്വോട്ടയിൽ 199‐ഓളം മെഡിക്കൽകോളേജുകളിലായി 4000 ത്തോളം എംബിബിഎസ്, 37 ഡെന്റൽ കോളേജുകളിലായി 328 ബിഡിഎസ്സീറ്റുകൾ ഉണ്ട്. 2018‐19 ലെ ബജറ്റിൽ  24 മെഡിക്കൽ കോളേജുകൾകൂടി ഉൾപ്പെടുത്തിയാൽ സീറ്റുകളുടെ എണ്ണം 4000‐ത്തിലധികം വരും.

അഖിലേന്ത്യ ക്വോട്ടയിൽ കേരളത്തിൽ  194 എംബിബിഎസ്, 36 ബിഡിഎസ് സീറ്റുകളുണ്ട്. കോട്ടയം 22, കോഴിക്കോട് 38, മലപ്പുറം 15, തിരുവനന്തപുരം 30, കൊല്ലം 15, എറണാകുളം 15, പാലക്കാട് 15, തൃശ്ശൂർ 22, ആലപ്പുഴ 22,  എന്നിങ്ങനെയാണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ അഖിലോന്ത്യ സീറ്റുകൾ.ബിഡിഎസ്സിനായി തിരുവനന്തപുരം, കോഴിക്കോട് 7, ആലപ്പുഴ 8, തൃശ്ശൂർ 8, കോട്ടയം ആറ് അഖിലേന്ത്യ ക്വോട്ട സീറ്റുകളുണ്ട്.

ആംഡ്‌ഫോഴ്‌സ്‌ മൈഡിക്കൽ കോളേജ് പുനെയിൽ www.mcc.nic.in ൽ രജിസ്റ്റർ ചെയ്‌ത്‌.   നീറ്റ് റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനമെങ്കിലും എഎഫ്എംസി പ്രത്യേക അഭിരുചി പരീക്ഷയും നടത്തും. 
ഇഎസ്ഐ മെഡിക്കൽ കോളേജിൽ.332 എംബിബിഎസ്,22 ബിഡിഎസ്സിന് 22 സീറ്റുകളുണ്ട്. അപേക്ഷിക്കുമ്പോൾ ഇഎസ്ഐ യോഗ്യത സർട്ടിഫിക്കറ്റ് വേണം

രാജ്യത്തെ ഡീംഡ് യൂണിവേഴ്സിറ്റികളിൽ  41 മെഡിക്കൽ കോളേജുകളിലായി 6350 എംബിബിഎസ് സീറ്റുകളുണ്ട്. ബിഡിഎസ്സിന് 35 ഡെന്റൽ കോളേജുകളിലായി 3125 സീറ്റുകളുണ്ട്.

അഖിലേന്ത്യ ക്വോട്ടയിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ  സ്റ്റേറ്റ് മെറിറ്റിലെ അവസാന റാങ്ക് നിലവാരം ഒരിക്കൽകൂടി ഓർക്കുക. ഓപ്‌ഷൻ നൽകുമ്പോൾ സാധ്യതകൾ കൂടി കണക്കിലെടുത്ത്‌ ഓപ്‌ഷൻ നൽകാൻ ഇതു സഹായിക്കും.

കോഴിക്കോട് ‐807, തിരുവനന്തപുരം ‐ 1774, കോട്ടയം ‐ 2938, തൃശ്ശൂർ ‐ 3419, ആലപ്പുഴ ‐ 4011, മലപ്പുറം ‐ 4640, കൊല്ലം ‐ 4687, പാലക്കാട് ‐ 5215, ബിഡിഎസ് 12421, നീറ്റ് മാർക്ക് ‐544ഇഎസ്ഐ ‐ 2017 ലെ അവസാന  റാങ്ക് എംബിബിഎസിന് 129925മാണ്. കൊല്ലം പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിലേക്ക് 28377 ആണ് (യുആർ എംബിബിഎസ്‌ അവസാന റാങ്ക്‌)
കേരളത്തിൽ അഖിലേന്ത്യ ക്വോട്ട ഒഴികെയുള്ള മുഴുവൻ  മെഡിക്കൽ, ഡെന്റൽ അനുബന്ധ ആരോഗ്യ, കാർഷിക, വെറ്റിനറി കോഴ്സുകൾക്ക്  പ്രവേശനം  സംസ്ഥാന പ്രവേശനപരീക്ഷാകമീഷണർ തയ്യാറാക്കുന്ന റാങ്ക്‌ലിസ്‌റ്റിൽ നിന്നാണ്‌. ഇതിന്‌ നീറ്റിന്റെ റാങ്ക്‌വിവരം സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണം. ഇതിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.  www.cee.kerala.gov.in  പതിവായി സന്ദർശിക്കണം. 

tpsethu2000@gmail.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top