29 March Friday

എൻഎംസി നിർദേശം : നീറ്റ് പിജി 2021: പരീക്ഷാ തീയതി മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020


തിരുവനന്തപുരം
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ( എൻ‌ബി‌ഇ)  ബിരുദാനന്തര മെഡിക്കൽ പ്രവേശന പരീക്ഷയ്‌ക്ക്‌ (നീറ്റ് പി‌ജി 2021) നേരത്തെ നിശ്‌ചയിച്ച ഷെഡ്യൂൾ മാറ്റി. 2021 ജനുവരി 10 ന്  പരീക്ഷ നടത്താനാണ്‌ നേരത്തെ നിശ്‌ചയിച്ചിരുന്നത്‌‌.   പുതുക്കിയ പരീക്ഷാ ഷെഡ്യൂൾ വൈകാതെ  natboard.edu.in ൽ പ്രസിദ്ധീകരിച്ചേക്കും.  നാഷണൽ മെഡിക്കൽ കമീഷന്റെ (എൻഎംസി) നിർദേശത്തെ തുടർന്നാണ്‌  പരീക്ഷ മാറ്റിയത്‌.

പരീക്ഷാ നടത്തിപ്പ്‌ സംബന്ധിച്ച നിർദേശങ്ങൾ  എൻഎംസിയുടെ യുജി, പിജി ബോർഡുകൾ പരിഗണിക്കുന്നുണ്ടെന്നും തീരുമാനങ്ങൾ അറിയിച്ചശേഷം പരീക്ഷ മതിയെന്നുമാണ്‌ മെഡിക്കൽ കമീഷൻ പരീക്ഷാ  ബോർഡിനെ അറിയിച്ചത്‌.  നീറ്റ് പിജി 2021 വഴി 10,821 മാസ്റ്റർ ഓഫ് സർജറി (എംഎസ്) സീറ്റുകളിലേക്കും 19,953 ഡോക്ടർ ഓഫ് മെഡിസിൻ (എംഡി) സീറ്റുകളിലേക്കും 1,979 പിജി ഡിപ്ലോമ സീറ്റുകളിലേക്കും 6,102 സർക്കാർ, സ്വകാര്യ, ഡീംഡ്, കേന്ദ്ര സർവകലാശാലകൾ വഴി പ്രവേശനം നൽകും.

കഴിഞ്ഞ വർഷം രാജ്യത്ത്‌   1,60,888 പേർ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികൾക്ക്‌ ആശയവിനിമയത്തിന്‌  ലിങ്ക്‌. https://exam.natboard.edu.in/communication.php?page=main


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top