ന്യൂഡൽഹി > മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ മെയിൻ ജൂലൈ 18 മുതൽ 23 വരെ നടത്തും.
അഡ്വാൻസ്ഡ് പരീക്ഷ ഓഗസ്റ്റിൽ നടത്തുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുടെ തീയതികൾ ഉടൻ തീരുമാനിക്കുമെന്നും രമേഷ് പൊഖ്റിയാൽ വ്യക്തമാക്കി.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..