25 April Thursday

മെഡിക്കല്‍, ഡെന്റല്‍ പിജി നീറ്റ് പ്രവേശനപരീക്ഷകള്‍ക്ക് അപേക്ഷ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2016

രാജ്യവ്യാപകമായി അടുത്ത അധ്യയനവര്‍ഷം മെഡിക്കല്‍ പിജി, ഡെന്റല്‍ പിജി പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നീറ്റ് പ്രവേശനപരീക്ഷക്ക് തിങ്കളാഴ്ചമുതല്‍ അപേക്ഷിക്കാം.
മെഡിക്കല്‍ പിജി (എംഡി/എംഎസ്/പിജി ഡിപ്ളോമ കോഴ്സുകളില്‍) പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്–നീറ്റ് –പിജി ഡിസംബര്‍ അഞ്ചിനും 13നുമിടയില്‍ നടത്തും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സാണ് പരീക്ഷ നടത്തുന്നത്. 41 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

എംബിബിഎസ് പാസായിരിക്കണം. മെഡിക്കല്‍ കൌണ്‍സില്‍ രജിസ്ട്രേഷനും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കണം. 2017 മാര്‍ച്ച് 31നുമുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.

മെഡിക്കല്‍ പിജിക്ക് അടുത്ത അധ്യയനവര്‍ഷംമുതല്‍  മറ്റു പ്രവേശനപരീക്ഷകള്‍ക്ക് സാധുതയില്ല.  പരീക്ഷക്ക് അപേക്ഷാഫീസ് 3750 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 2750 രൂപ. www.nbe.edu.in  വെബ്സൈറ്റിലൂടെ സെപ്തംബര്‍ 26മുതല്‍ ഒക്ടോബര്‍ 31വരെ രജിസ്ട്രേഷന്‍ നടത്താം.

എംഡിഎസ് കോഴ്സില്‍ പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്–നീറ്റ് എംഡിഎസ് നവംബര്‍ 30നും ഡിസംബര്‍ മൂന്നിനുമിടയില്‍ നടത്തും.  41 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.   ഡെന്റല്‍ പിജിക്കും അടുത്ത അധ്യയനവര്‍ഷംമുതല്‍  മറ്റു പ്രവേശനപരീക്ഷകള്‍ക്ക് സാധുതയില്ല.
ഡെന്റല്‍ പിജി നീറ്റിന് ബിഡിഎസാണ് യോഗ്യത. ഡെന്റല്‍ കൌണ്‍സില്‍ രജിസ്ട്രേഷന്‍ വേണം.  ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. 2017 മാര്‍ച്ച്  31നുമുമ്പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ് 3750 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 2750 രൂപ.
പരീക്ഷക്ക് www.nbe.edu.in  വെബ്സൈറ്റിലൂടെ സെപ്തംബര്‍ 26മുതല്‍ ഒക്ടോബര്‍ 31വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top