26 April Friday

നീറ്റ്‌ ; അപേക്ഷ ഇന്നുകൂടി; 15 മുതൽ തെറ്റുതിരുത്താം

വെബ് ഡെസ്‌ക്‌Updated: Monday Jan 6, 2020


തിരുവനന്തപുരം 
രാജ്യത്ത്‌ എംബിബിഎസ്‌, ബിഡിഎസ്‌, അനുബന്ധ കോഴ്‌സുകൾ എന്നിവയിലേക്കുള്ള 2020ലെ പ്രവേശനത്തിന്‌ മെയ്‌ മൂന്നിന്‌ നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ്‌ ടെസ്‌റ്റിന്‌ (നീറ്റ്‌) ഇന്നുകൂടി അപേക്ഷിക്കാം. തിങ്കളാഴ്‌ച രാത്രി 11. 50 വരെ അപേക്ഷ സമർപ്പിക്കാം.  ഓൺലൈൻ അപേക്ഷയിലെ തെറ്റുതിരുത്താൻ 15 മുതൽ 31 വരെ സമയം അനുവദിച്ചു.

അതേസമയം അപേക്ഷ സമർപ്പിക്കാനുള്ള സമയം അഖിലേന്ത്യാ ക്വോട്ട, വിദേശത്തെ മെഡിക്കൽ കോഴ്‌സുകൾ എന്നിവയ്‌ക്കും നീറ്റ്‌ ബാധകമാണ്‌. കേരളത്തിൽ പ്രവേശന പരീക്ഷാകമീഷണർവഴി പ്രവേശനം നേടുന്ന മെഡിക്കൽ കോഴ്‌സുകൾ, ബിവിഎസ്‌സി ആൻഡ്‌ എഎച്ച്‌, ബിഎസ്‌സി അഗ്രികൾച്ചർ, ബിഎസ്‌സി ഫോറസ്‌ട്രി, ബാച്ചിലർ ഓഫ്‌ ഫിഷറീസ്‌ സയൻസ്‌ എന്നിവയിലെ പ്രവേശനത്തിനും നീറ്റ്‌ ബാധകമാണ്‌.

നീറ്റിന്‌ അപേക്ഷിക്കുന്നവർ നൽകുന്ന, 15 ശതമാനം അഖിലേന്ത്യാ ക്വോട്ടയ്ക്കുള്ള സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റിയും ഈ ക്വോട്ടയ്ക്കുള്ള അർഹതയും എൻടിഎ (നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി )അറിയിച്ചു. ഏത് സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റിയിലും എല്ലാ അപേക്ഷകർക്കും ഈ ക്വോട്ടയ്ക്ക് അർഹതയുണ്ടാകും. അതിനാൽ ഏതെങ്കിലും സംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ (അത് 12–--ാം ക്ലാസിൽ പഠിച്ച സ്‌കൂൾ സ്ഥിതിചെയ്യുന്ന സംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ അല്ലെങ്കിൽ പരീക്ഷാർഥിയുടെ മാതൃസംസ്ഥാനമോ/കേന്ദ്രഭരണപ്രദേശമോ ആകാം) ഈ ഇനത്തിൽ പൂരിപ്പിക്കാം.

15 ശതമാനം അഖിലേന്ത്യാ ക്വോട്ടയ്ക്കുള്ള വ്യവസ്ഥകൾ മാത്രമാണിത്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പരിധിയിൽവരുന്ന സംസ്ഥാന/കേന്ദ്രഭരണപ്രദേശ ക്വോട്ടയ്ക്കുള്ള ‘ഡൊമിസൈൽ' വ്യവസ്ഥകൾ, ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിന്റെ ചട്ടങ്ങൾക്കനുസൃതമായിരിക്കും. കൗൺസലിങ് ഘട്ടത്തിൽ അത്‌ നൽകേണ്ടതുണ്ട്. വിവരങ്ങൾക്ക് https://ntaneet.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top