24 April Wednesday

സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 3, 2016

തിരുവനന്തപുരം > സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. നാഷണല്‍ സ്കോളര്‍ഷിപ് പോര്‍ട്ടലായ www.scholarships.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  

  2016 മാര്‍ച്ചില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. ആകെ സ്കോളര്‍ഷിപ്പുകളില്‍ 27% ഒബിസി, 15% എസ്സി, 7.5% എസ്ടി എന്നിങ്ങനെ നീക്കിവച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുളളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.

  കാലാവധി അഞ്ചുവര്‍ഷമാണ്. ആദ്യത്തെ മൂന്നുവര്‍ഷം പ്രതിവര്‍ഷം 10000 രൂപവീതവും നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷം 20000 രൂപവീതവും നല്‍കും. പ്രായം 18 നും 25 നും മധ്യേയും രക്ഷാകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ആറുലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ് സ്വന്തം പേരിലുളള അക്കൌണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.

  ഹയര്‍ സെക്കഡറി മാര്‍ക്ക് ലിസ്റ്റിന്റെ അസല്‍ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിയുളളവരാണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നാഷണല്‍സ്കോളര്‍ഷിപ് പോര്‍ട്ടലായ www.scholarships.gov.in  എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

  അപേക്ഷിക്കേണ്ട അവസാന തീയതി സെപതംബര്‍ 30. വിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കണം. ഇമെയില്‍ cetnralsectorscholarship@gmail.com ഫോണ്‍: 0471 2306580

പുതുക്കാനും അപേക്ഷിക്കാം
തിരുവനന്തപുരം > കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ് ലഭിച്ചവര്‍ക്ക് 2016–17 അധ്യയന വര്‍ഷത്തിലെ സ്കോളര്‍ഷിപ്പ് പുതുക്കലിനുളള അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ നാഷണല്‍ സ്കോളര്‍ഷിപ് പോര്‍ട്ടലായ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.

  2015–16 അധ്യയന വര്‍ഷം സ്കോളര്‍ഷിപ് പുതുതായി ലഭിച്ച് തുടര്‍ന്നും ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. 2015–16 ലെ വാര്‍ഷിക പരീക്ഷയില്‍ 60ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയിട്ടുളളവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചിട്ടുള്ളവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുളളു. അപേക്ഷകര്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ട് നമ്പരുമായി ബന്ധിപ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 30. ഇമെയില്‍ cetnralsectorscholarship@gmail.com  ഫോണ്‍: 0471 2306580. വെബ്സൈറ്റ്  www.dcescholarship.kerala. gov.inwww. collegiateedu. kerala. gov. in.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top