20 April Saturday

എന്‍ഡിഎ : വനിതകള്‍ക്ക് പ്രത്യേകമായി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021


തിരുവനന്തപുരം
നാഷണൽ ഡിഫൻസ്‌ അക്കാദമി(എൻഡിഎ)  പ്രവേശനത്തിന്‌ പെൺകുട്ടികളിൽനിന്ന്‌ മാത്രമായി അപേക്ഷ ക്ഷണിച്ചു.  ഇതിനായുള്ള വിശദമായ വിജ്ഞാപനം യുപിഎസ്‌സി  പ്രസിദ്ധീകരിച്ചു. നവംബർ 14നാണ്‌ പ്രവേശന പരീക്ഷ(നാഷണൽ ഡിഫൻസ്‌ അക്കാദമി ആൻഡ്‌ നേവൽ അക്കാദമി എക്‌സാമിനേഷൻ–-2).

സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ്‌ നടപടി. വനിതകളെ എൻഡിഎ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുന്നത്‌ വിവേചനപരമായ നിലപാടാണെന്ന്‌ ആഗസ്‌തിൽ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. വനിതകൾക്ക്‌ എൻഡിഎയിൽ പ്രവേശനം നിഷേധിക്കുന്നത്‌ തുല്യതയ്‌ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗ വിവേചനവുമാണെന്ന ഹർജിയിലായിരുന്നു ഉത്തരവ്‌. ഇതിനെത്തുടർന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുകൂല നിലപാട്‌ കോടതിയെ അറിയിച്ചിരുന്നു.

പ്രവേശന പരീക്ഷയ്‌ക്ക്‌ ഒക്‌ടോബർ എട്ടിന്‌ വൈകിട്ട്‌ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം.  അപേക്ഷയ്‌ക്ക്‌ രണ്ട്‌ ഭാഗമുണ്ട്‌. പരീക്ഷാ ഫീസ്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഇതുവരെ ആൺകുട്ടികൾക്ക്‌ മാത്രമായിരുന്നു ഡിഫൻസ്‌ അക്കാദമിയിൽ പ്രവേശനം അനുവദിച്ചിരുന്നത്‌.

വിവരങ്ങൾക്ക്‌: https://upsconline.nic.in ഹെൽപ്‌ലൈൻ: 011-23098543 / 23385271 / 23381125 / 23098591, 011-23388088 / 23098591


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top