20 April Saturday

നാറ്റ: ഇപ്പോള്‍ അപേക്ഷിക്കാം

എം വി പ്രദീപ്‌Updated: Sunday Feb 2, 2020



തിരുവനന്തപുരം
ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്‌സ്‌ പ്രവേശനത്തിന്‌ ആർകിടെക്‌ചർ കൗൺസിൽ ദേശീയതലത്തിൽ നടത്തുന്ന അഭിരുചിപരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന് (നാറ്റ) അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ കീം 2020ൽ ബി ആർക്‌ കോഴ്‌സിന്‌ അപേക്ഷിക്കുന്നവർ നിശ്ചയമായും നാറ്റ എഴുതണം. നാറ്റ സ്‌കോറാണ്‌ കേരളവും പരിഗണിക്കു. ഈ വർഷവും രണ്ടുതവണയാണ്‌ നാറ്റ പരീക്ഷ . ആദ്യ പരീക്ഷ ഏപ്രിൽ 19നും രണ്ടാംപരീക്ഷ മെയ്‌ 31നുമാണ്‌. ഒരാൾക്ക് ഏതെങ്കിലും ഒരു പരീക്ഷയോ രണ്ടു പരീക്ഷകളുമോ അഭിമുഖീകരിക്കാം. മെച്ചപ്പെട്ട സ്‌കോർ പരിഗണിക്കും.

എങ്ങനെ അപേക്ഷിക്കാം
http://nata.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2000 രൂപയാണ്‌ ജനറൽവിഭാഗത്തിന്‌ അപേക്ഷാ ഫീസ്‌. രണ്ടു ഘട്ടത്തിലെ പരീക്ഷ എഴുതാൻ ഒന്നിച്ച്‌ അപേക്ഷിക്കാനും അവസരമുണ്ട്‌. ഇതിന്‌ 3800 രൂപയാണ്‌ ഫീസ്‌. ആദ്യ പരീക്ഷ എഴുതിക്കഴിഞ്ഞും രണ്ടാമത്തേതിന്‌ അപേക്ഷിക്കാൻ സമയമുണ്ട്‌. എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക്‌ 1700 രൂപ മതി. രണ്ടും എഴുതുന്നുണ്ടെ ങ്കിൽ 3100 വേണം. അപേക്ഷാ ഫീസ്‌ ഓൺലൈനായി ഒടുക്കണം.

യോഗ്യത
10+2 രീതിയിലെ പ്ലസ്ടു പരീക്ഷ മൊത്തത്തിൽ 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് മൊത്തം 50 ശതമാനവും മാർക്ക് വാങ്ങി ജയിക്കണം. ഈ വർഷം യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. സംവരണവിഭാഗങ്ങൾക്ക്‌ അഞ്ച്‌ ശതമാനം മാർക്ക്‌ ഇളവുണ്ട്‌.  10+3 രീതിയിൽ ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.  മാത്‌സിന്‌ 50 ശതമാനം മാർക്ക്‌ നിർബന്ധമാണ്‌.

പരീക്ഷയ്ക്ക് രണ്ടു ഭാഗം
രാവിലെ 10 മുതൽ 1.15 വരെയുള്ള പരീക്ഷയ്‌ക്ക്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌. ഭാഗം എ (10 മുതൽ 12.15 വരെ)  ഡ്രോയിങ് ടെസ്റ്റാണ്. 35 മാർക്ക് വീതമുള്ള രണ്ട്‌ ചോദ്യവും 55 മാർക്കുവീതമുള്ള ഒരു ചോദ്യവുമുണ്ട്‌. ഇതിനുശേഷം 15 മിനിറ്റ്‌ ഇടവേളകഴിഞ്ഞ്‌ 12. 30 മുതൽ 1.15 വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുള്ള ഓൺലൈൻ/കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്‌. ഇതിൽ മാത്തമാറ്റിക്സ്, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നീ രണ്ടു ഭാഗത്തിൽനിന്ന് 1.5 മാർക്കുവീതമുള്ള 50 ചോദ്യമുണ്ടാകും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ
രാജ്യമാകെ 122 പരീക്ഷാ കേന്ദ്രത്തിനു പുറമെ ദുബായിലും കേന്ദ്രമുണ്ട്‌. കേരളത്തിൽ  തിരുവനന്തപുരം, തൃശൂർ, കോട്ടയം, എറണാകുളം,  കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രങ്ങളാണ്‌.

സഹായകേന്ദ്രങ്ങൾ
ഓൺലൈനിൽ അപേക്ഷിക്കുംമുമ്പ്‌ വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷർ പൂർണമായും വായിച്ചു മനസ്സിലാക്കുക. സഹായ കേന്ദ്രത്തിൽ ബന്ധപ്പെടാൻ ഇ മെയിൽ :helpdesk.nata2020@gmail.com  ഫോൺ : 9319275557, 7303487773


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top