26 April Friday

മലയാള സര്‍വകലാശാലയില്‍ എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2016

തിരൂര്‍ > തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍  എംഫില്‍, പിഎച്ച്ഡി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സാഹിത്യരചന), സംസ്കാരപൈതൃകപഠനം, ജര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 13. 

    സര്‍വകലാശാല ആസ്ഥാനത്ത് 17 ന് രാവിലെ 10ന് പ്രവേശനപരീക്ഷ നടക്കും.  ഇതില്‍ 50 ശതമാനം മാര്‍ക്കുനേടിയവരെയേ പരിഗണിക്കൂ. ജെആര്‍എഫ്/എംഫില്‍/നെറ്റ് തത്തുല്യ യോഗ്യത നേടിയിട്ടുള്ളവര്‍ പ്രവേശനപരീക്ഷ എഴുതേണ്ട.  എന്നാല്‍ അവര്‍ നിശ്ചിതരീതിയില്‍ യഥാസമയം അപേക്ഷിക്കണം.  ജെആര്‍എഫ്/എംഫില്‍/നെറ്റ് വിഭാഗത്തില്‍ മലയാള സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ ഭാഷാശേഷി തെളിയിക്കുന്ന പ്രത്യേകപരീക്ഷയില്‍ യോഗ്യത തെളിയിക്കണം.

ഓണ്‍ലൈനായും തപാലായും അപേക്ഷിക്കാം.  അപേക്ഷാഫോമും വിശദവിവരങ്ങളും www.malayalamuniversity.edu.in ല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top