26 April Friday

അറിയാം ‘മൂക്‌’ കോഴ്‌സുകൾ, പഠിക്കാം വീട്ടിലിരുന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


തിരുവനന്തപുരം
ലോകത്താർക്കും എവിടെയിരുന്നും ഇന്റർനെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന കോഴ്‌സുകൾ ആണ്‌ ‘മൂക്‌’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  മാസീവ് ഓപ്പൺ  ഓൺലൈൻ കോഴ്‌സുകൾ. കോവിഡ്‌–- 19 വൈറസ്‌ വ്യാപനം തടയാൻ രാജ്യം അടച്ചിട്ട്‌ എല്ലാവരും വീട്ടിലിരിക്കുന്ന ഈ ഘട്ടത്തിൽ വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങി ജീവിതത്തിന്റെ സർവമേഖലകളിലുള്ളവർക്കും വിവിധ ഓൺലൈൻ കോഴ്‌സുകൾ പഠിക്കാനും അവയെക്കുറിച്ചറിയാനും താൽപ്പര്യമുണ്ട്‌. ലോകോത്തര സർവകലാശാലമുതൽ പ്രദേശിക പഠനകേന്ദ്രങ്ങൾവരെ ‘മൂക്‌’ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. 

അന്താരാഷ്ട്ര–- ദേശീയതലത്തിൽ ഫീസ്‌ ഇടാക്കിയും സൗജന്യമായും പഠിപ്പിക്കുന്ന മൂക്‌ കോഴ്‌സുകൾ ധാരളമുണ്ട്‌. ഇന്ത്യയിൽ സർവകലാശാലാ വിദ്യാഭ്യാസത്തിന്‌ ചുക്കാൻപിടിക്കുന്ന യുജിസി, സാങ്കേതികവിദ്യാഭ്യാസത്തിന്‌ നേതൃത്വം നൽകുന്ന എഐസിടിഇ, ഓപ്പൺ സർവകലാശാലകൾ,   കേന്ദ്ര–- സംസ്ഥാന സർക്കാരിന്‌ കീഴിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രവേശന പരീക്ഷാ ഏജൻസികൾ എന്നിവ മൂക്‌ കോഴ്‌സുകളും നിലവിൽ വിദ്യാർഥികൾ പഠിക്കുന്ന കോഴ്‌സുകളിൽ തുടർപഠനത്തിനുള്ള പഠനവിഭവങ്ങൾ ഒരുക്കിയുള്ള ഓൺലൈൻ കോഴ്‌സുകളും വിഭാവനം ചെയ്യുന്നു. വിവിധ അക്കാദമികൾ യൂ ട്യുബിലും പഠനവിഭവങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്‌.  മൂക്‌, ഓൺലൈൻ പഠന വിഭവങ്ങൾ ലഭ്യമാകുന്ന  വെബ്‌സൈറ്റുകളിൽ പ്രധാനപ്പെട്ടവ ചുവടെ:

സ്വയം-: https://swayam.gov.in,  യുജിസി പി ജി മൂക്സ്: http://ugcmoocs.inflibnet.ac.in,  ഇ-പിജി പാഠശാല: epgp.inflibnet.ac.in,  സിഇഎസ്‌ : http://cec.nic.in),  സ്വയംപ്രഭ: https://www.swayamprabha.gov.in),  സിഇസി–--യുജിസി യുട്യൂബ് ചാനൽ:https://www.youtube.com,  ദേശീയ ഡിജിറ്റൽ ലൈബ്രറി: https://ndl.iitkgp.ac.in,   ശോധ്ഗംഗാ: https://shodhganga.inflibnet.ac.in

ഇ-ശോധ് സിന്ധു: https://ess.inflibnet.ac.in,  വിദ്വാൻ: https://vidwan.inflibnet.ac.in,  ഇഗ്‌നോ: http://www.ignou.ac.in,  സമഗ്ര: https://samagra.kite.kerala.gov.in,  വീഡിയോ കോഴ്‌സ്‌:  https://www.udemy.com,  ഉഡാസിറ്റി: https://www.udacity.com,  ഇഡിഎക്‌സ്‌: http://www.edx.org,  കോഴ്‌സെറ: https://www.coursera.org,  എലിസൺ:  https://alison.com,  അക്കൗണ്ടിങ്‌: .https://www.learnaccountingforfree.com,  എംആർയു:  https://mru.org,  കോഡ്‌ അക്കാദമി: https://www.codecademy.com,  ഫ്യൂച്ചർ ലേൺ: https://www.futurelearn.com,  22  ലിൻഡാ:  https://www.lynda.com,  ഖാൻ അക്കാദമി: https://www.khanacademy.org,  ഗ്രജ്വേറ്റ്‌ ഗുരു: https://graduateguru.in,  സ്‌കിൽ ഷെയർ: https://www.skillshare.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top