29 March Friday

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


തിരുവനന്തപുരം
പട്ടികജാതി–-പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ, ആശ്രമം സ്‌കൂളുകളിൽ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.  പ്രാക്തന ഗോത്രവർഗക്കാർക്ക് വരുമാനപരിധി ബാധകമല്ല. വയനാട് പൂക്കോട്, ഇടുക്കി പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസിലേക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസുകളിലേക്കുമാണ് പ്രവേശനം. 

വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ഐടിഡി പ്രോജക്ട് ഓഫീസർ, ഐടിഡിപി നെടുമങ്ങാട്, ട്രൈബൽ എക്സ്റ്റെൻഷ്യൻ ഓഫീസർ വാമനപുരം, നെടുമങ്ങാട്‌, കാട്ടാക്കട ഓഫിസുകളിൽ ലഭിക്കും. 

അപേക്ഷ  പ്രോജക്ട് ഓഫീസർ, ഐടിഡിപി നെടുമങ്ങാട്, നെടുമങ്ങാട്പി ഒ, സീനിയർ സൂപ്രണ്ട്, അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കട്ടേല, ശ്രീകാര്യം, തിരുവനന്തപുരം  വിലാസത്തിൽ ലഭിക്കണം.  പാസ്‌പോർട്ട് സൈസ് ഫോട്ടോയും അയക്കണം.  അവസാന തീയതി 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top