29 March Friday

സിംഗപ്പൂരിൽ സ്‌കോളർഷിപ്പോടെ എൻജിനിയറിങ്‌ പഠനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


തിരുവനന്തപുരം
സിംഗപ്പുരിൽ മിനിസ്‌ട്രി ഓഫ്‌ എഡ്യൂക്കേഷനും മിനിസ്‌ട്രി ഓഫ്‌ നാഷണൽ ഡെവലപ്‌മെന്റും നേരിട്ട്‌ നടത്തുന്ന എൻജിനിയറിങ്‌ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കാം. 10/പ്ലസ്‌ടു പാസായവർക്ക്‌ അപേക്ഷ നൽകാം. പഠനത്തോടൊപ്പം പാർട്ട്‌ടൈം ജോലിയും സെമസ്റ്റർ ബ്രേക്കിൽ മുഴുവൻസമയ ജോലിയും ചെയ്യാം. മിനിസ്‌ട്രി ഓഫ്‌ എഡ്യൂക്കേഷന്റെ ട്യൂഷൻ ഗ്രാന്റ്‌ / സ്‌കോളർഷിപ്പിന്‌ അപേക്ഷിക്കാവുന്നതാണ്‌. ഇതുപ്രകാരം 80 ശതമാനംവരെ ഫീസ്‌ സ്‌കോളർഷിപ്പായി കിട്ടും. സ്‌കോളർഷിപ്‌ നേടുന്നവർ പഠനാനന്തരം മൂന്നുവർഷം ശമ്പളത്തോടെ വർക്ക്‌ ബോണ്ട്‌ പൂർത്തിയാക്കണം. പഠനാനന്തരം പെർമനന്റ്‌ റെസിഡൻസി (പിആർ)ക്ക്‌ അപേക്ഷിക്കാം. എംഎൻഡിയുടെ കീഴിലുള്ള വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം സ്‌കോളർഷിപ്പിനും സ്‌പോൺസർഷിപ്പിനും അപേക്ഷിക്കാം.

കോഴ്‌സുകളും മറ്റു വിവരങ്ങളും അറിയാൻ താഴെ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക: തിരുവനന്തപുരം–- 8547074336, 8547850736. കൊച്ചി–- 9249552555. സിംഗപ്പുർ–- +6586619440.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top