18 April Thursday

എംജി ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


കോട്ടയം
എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരം
ഭിച്ചു.

എൻസിസി/എൻഎസ്എസ്/വിമുക്തഭടൻ എന്നീ വിഭാഗങ്ങൾക്കുള്ള ബോണസ് മാർക്ക് ലഭിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങൾ, പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർ, ഒഇസി, എസ്ഇബിസി വിഭാഗക്കാർ, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നീ വിഭാഗങ്ങളിൽ പ്രോസ്‌പെക്ടസിൽ പറയുന്ന പ്രകാരം സംവരണത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം.  പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യത്തിന് ജാതി സർട്ടിഫിക്കറ്റും എസ്ഇബിസി/ഒഇസി വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ ഇൻകം ആൻഡ്‌ അസറ്റ്‌സ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർ പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. എൻസിസി/എൻഎസ്എസ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് ചേർക്കേണ്ടത്. വിമുക്തഭടൻ/ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്ന്‌ ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/നേവി/എയർഫോഴ്‌സ് എന്നീ വിഭാഗങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top