24 April Wednesday

എം-ജി- ബിരുദമൂല്യനിർണയ ക്യാമ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 3, 2018


കോ-ട്ടയം-
എം-ജി- സർവകലാശാലയിലെ രണ്ടാം സെമസ്റ്റർ സിബിസി-എസ്-എസ്- ജൂൺ 2018, അഞ്ചാം സെമസ്റ്റർ സിബിസിഎസ്-എസ്- ഒക്ടോബർ 2018 ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയക്യാമ്പുകൾക്ക്- തുടക്കം. എട്ടു സോണുകളിലായി കേന്ദ്രീകൃത രീതിയിലാണ് മൂല്യനിർണയം. 4800 അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകളിലുള്ളത്-.

കോട്ടയം ഗവൺ-മെന്റ്-- കോളേജ്-, കോട്ടയം ബസേലിയസ്- കോളേജ്-, പാലാ സെന്റ്- തോമസ്- കോളേജ്-, കോഴഞ്ചേരി സെന്റ്- തോമസ്- കോളേജ്-, മൂവാറ്റുപുഴ നിർമല കോളേജ്, ആലുവ യുസി കോളേജ്-, തൃപ്പൂണിത്തുറ ചിന്മയ വിദ്യാപീഠ്-, കട്ടപ്പന ലബ്ബക്കട ജെപിഎം കോളേജ്- എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന് സിൻഡിക്കറ്റ് പരീക്ഷാ ഉപസമിതി കൺവീനർ ഡോ. ആർ പ്രഗാഷ്- പറഞ്ഞു.

സിൻഡിക്കറ്റംഗങ്ങളായ അഡ്വ. പി  കെ ഹരികുമാർ, പ്രൊഫ. ടോമിച്ചൻ ജോസഫ്-, ഡോ. പി കെ പത്മകുമാർ, ഡോ. കെ കൃഷ്-ണദാസ്-, ഡോ. എ ജോസ്-, ഡോ. അജി സി പണിക്കർ, ഡോ. എം എസ്- മുരളി, വി എസ്- പ്രവീൺകുമാർ എന്നിവർ വിവിധ ക്യാമ്പുകളുടെ ചുമതല നിർവഹിക്കുന്നു. ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനായാണ് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ്- നടത്തുന്നത്-. രണ്ടാം സെമസ്റ്റർ പിജി സിഎസ്-എസ്- ജൂലൈ 2018, ഒന്ന്, രണ്ട്- സെമസ്റ്റർ പിജി പ്രൈവറ്റ് ജൂലൈ 2018 പരീക്ഷകളുടെ മൂല്യനിർണയം ഹോം വാല്യുവേഷൻ സ്-പെഷ്യൽ സ്--കീം പ്രകാരം നടക്കും. നവംബർ 12 വരെയാണ് ക്യാമ്പ്-.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top