04 December Monday

എംജി സർവകലാശാലയിൽ പിജി സ്‌പോട്ട് അഡ്മിഷൻ 31ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2023


കോട്ടയം
എംജി സർവകലാശാലയിൽ ഒഴിവുള്ള പിജി സീറ്റുകളിൽ 31 ന്‌ സ്‌പോട്ട്‌ അഡ്‌മിഷൻ നടത്തുന്നു. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്‌ കോഴ്‌സിൽ (2023 അഡ്മിഷൻ) സംവരണ (എസ്‌സി, എസ്ടി, ഒഇസി) വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ആവശ്യമായ രേഖകൾ സഹിതം 31ന് രാവിലെ 10ന് കൺവെർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ (റൂം നമ്പർ 514) നേരിട്ടു ഹാജരാകണം. ഫോൺ: 9895459052, 9605295506.

അപ്ലൈഡ് ജിയോളജി
സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ  സയൻസസിൽ എംഎസ്‌സി അപ്ലൈഡ് ജിയോളജി കോഴ്‌സിന് പട്ടികജാതി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതാരേഖകളും ജാതി തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം  31ന് പകൽ 11ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 7510741394

എംഎ
സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എംഎ (എസ് ഡബ്ല്യു ഡി എസ് ആൻഡ്‌ എ) 2023-–-24 ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  താൽപ്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി  31ന് പകൽ 11ന് മുമ്പ്‌ വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 0481 - 2731034

മാസ്റ്റർ ഓഫ് ടൂറിസം
സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെന്റ്‌ (എംടിടിഎം) പ്രോഗ്രാമിൽ  എസ്‌ടി വിഭാഗത്തിൽ ഒരുസീറ്റ്  ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. സർട്ടിഫിക്കറ്റുകളുമായി  31ന് രാവിലെ 10ന് സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഓഫീസിൽ എത്തണം. ഫോൺ- 0481 2732922, 9847700527.

ഡാറ്റാ സയൻസ്
സ്‌കൂൾ ഓഫ് ഡാറ്റാ അനലിറ്റിക്‌സിൽ എംഎസ്‌സി ഡാറ്റ സയൻസ് ആൻഡ്‌ അനലിറ്റിക്‌സ് 2023 ബാച്ചിലേക്ക് എസ്‌സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ രേഖകളുമായി  31 പകൽ 10.30ന്  കൺവെർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ (റൂം നമ്പർ 520) നേരിട്ട് ഹാജരാകണം.  ഫോൺ: 8304870247 ഇ മെയിൽ: sda@mgu.ac.in

മാത്തമാറ്റിക്‌സ്
സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ എംഎസ്‌സി മാത്തമാറ്റിക്‌സ് 2023 ബാച്ചിൽ ഏതാനു സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ രേഖകളുമായി 31 ന്‌ പകൽ 10.30ന് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8304870247. ഇ മെയിൽ: sms@mgu.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top